മെയ് 16: ഡെങ്കിപ്പനി പ്രതിരോധ ബോധവൽക്കരണ ദിനം; രോഗത്തെക്കുറിച്ച് അറിയുക, പ്രതിരോധം തീർക്കുക

 
May 16: National Dengue Day - Understanding the Disease and Prevention Methods.
May 16: National Dengue Day - Understanding the Disease and Prevention Methods.

Representational Image Generated by GPT

● ഏറ്റവും കൂടുതൽ കേസുകൾ ആറളത്തും കൊട്ടിയൂരും (40 വീതം).
● ഡെങ്കിപ്പനിക്ക് പ്രത്യേക വാക്സിൻ ലഭ്യമല്ല.
● കൊതുക് നശീകരണമാണ് പ്രധാന പ്രതിരോധ മാർഗ്ഗം.

ഭാമനാവത്ത്

(KVARTHA) കൊതുകുജന്യ രോഗങ്ങളിൽ മാരകമായ ഒന്നാണ് ഡെങ്കിപ്പനി. നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ മഹാമാരി മനുഷ്യ ജീവൻ വരെ അപഹരിച്ചേക്കാം. മെയ് 16 ദേശീയ ഡെങ്കിപ്പനി പ്രതിരോധ ബോധവൽക്കരണ ദിനമായി ആചരിക്കുന്നത് ഈ രോഗത്തിൻ്റെ ഗൗരവാവസ്ഥയെ സൂചിപ്പിക്കുന്നു. സമൂഹത്തിൻ്റെ ശുചിത്വവുമായി ബന്ധപ്പെട്ടാണ് ഡെങ്കിപ്പനിയുടെ ഉത്ഭവവും വികാസവും. മഴക്കാലപൂർവ്വ ശുചീകരണത്തിന് ഈ രോഗം തടയുന്നതിൽ വലിയ പങ്കുണ്ട്.

കണ്ണൂർ ജില്ലയിൽ, പ്രത്യേകിച്ച് മലയോര മേഖലകളിലെ പഞ്ചായത്തുകളിൽ ഡെങ്കിപ്പനി രോഗബാധ സംബന്ധിച്ച റിപ്പോർട്ടുകളും രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനെക്കുറിച്ചുള്ള വാർത്തകളും വന്നുകൊണ്ടിരിക്കുന്നു. ഈ സമയത്താണ് ദേശീയ ഡെങ്കിപ്പനി പ്രതിരോധ ദിനം കടന്നുവരുന്നത്.

കണ്ണൂർ ജില്ലയിൽ ഈ വർഷം ഇതുവരെയായി 586 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് പറയുന്നു. 40 വീതം കേസുകൾ റിപ്പോർട്ട് ചെയ്ത ആറളവും കൊട്ടിയൂരും ആണ് ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള ചെമ്പിലോട് 33 കേസുകൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യവകുപ്പ് അറിയിക്കുന്നു.

ലോകത്തിലെ നൂറിലേറെ രാജ്യങ്ങളിൽ വലിയ ദുരിതം വിതച്ചുകൊണ്ടിരിക്കുന്നതും ലോക ജനസംഖ്യയുടെ ഏകദേശം 40 ശതമാനം ആളുകളെയും ഭീഷണിപ്പെടുത്തുന്നതും പ്രതിവർഷം 10 കോടിയിലേറെ ആളുകൾക്ക് രോഗബാധയുണ്ടാക്കുന്നതുമായ ഗുരുതരമായ അന്താരാഷ്ട്ര പൊതുജനാരോഗ്യ പ്രശ്നമാണ് ഡെങ്കിപ്പനി.

ഡെങ്കിപ്പനിയുടെ തീവ്രത വർഷം കൂടുന്തോറും വർധിച്ചു വരുന്നതായി ആരോഗ്യവകുപ്പിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. രോഗം ബാധിക്കുന്നവരിൽ 90 ശതമാനത്തിലധികവും 15 വയസ്സിൽ താഴെയുള്ള കുട്ടികളാണ് എന്നത് മറ്റൊരു ഗുരുതരമായ പ്രശ്നമാണ്.

രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങൾക്കിടയിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ കുടുംബ ആരോഗ്യ മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിലാണ് ഇന്ന് (മെയ് 16) ഇന്ത്യയിൽ ദേശീയ ഡെങ്കിപ്പനി ദിനം ആചരിക്കുന്നത്.

ശുദ്ധജലത്തിൽ, പ്രത്യേകിച്ച് മഴവെള്ളത്തിൽ മുട്ടയിട്ട് പെരുകുന്ന ഈഡിസ് വിഭാഗത്തിൽ പെടുന്ന ഡെങ്കി വൈറസുകളാണ് ഈ രോഗം പരത്തുന്നത്. പകൽ സമയത്ത് മാത്രം കടിക്കുന്നതും വിട്ടുമാറാതെ കടിക്കുന്നതുമായ ഇവയുടെ ആക്രമണ സ്വഭാവവും കറുത്ത നിറവും കാരണം ഇവയെ കടുവ കൊതുകുകൾ എന്നും വിശേഷിപ്പിക്കാറുണ്ട്.

1600-കളിൽ ഫ്രാൻസിലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. വ്യത്യസ്ത രാജ്യങ്ങളിൽ ഈ രോഗം വ്യത്യസ്ത പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ഡെങ്കിപ്പനിയെ സാധാരണയായി സാധാരണ ഡെങ്കിപ്പനി, ആഘാതാവസ്ഥയോടുകൂടിയ ഡെങ്കിപ്പനി, രക്തസ്രാവത്തോടുകൂടിയ ഡെങ്കിപ്പനി എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്.

എല്ല് നുറുങ്ങുന്ന വേദന അനുഭവപ്പെടുന്നതുകൊണ്ട് ഈ രോഗം ബ്രേക്ക് ബോൺ ഫീവർ എന്നും അറിയപ്പെടുന്നു. രോഗലക്ഷണമായ പനി വന്നശേഷം പിന്നീട് പനി അപ്രത്യക്ഷമായി ഏതാനും ദിവസങ്ങൾക്ക് ശേഷം വീണ്ടും വരുന്ന രീതി ഈ രോഗത്തിൻ്റെ പ്രത്യേകതയായതിനാൽ ഇതിനെ സാഡിൽ ബാഗ് സിൻഡ്രോം എന്നും പറയാറുണ്ട്.

മൂന്ന് തരം ഡെങ്കിപ്പനികളിൽ 2, 3 ഇനങ്ങൾ ബാധിച്ചാൽ രക്തസ്രാവത്തിനും, ശരീരത്തിൽ നിന്ന് പ്ലാസ്മയും രക്തവും നഷ്ടപ്പെടുന്നതുമൂലം മരണം വരെയും സംഭവിക്കാൻ സാധ്യതയുണ്ട്. ഒരിക്കൽ രോഗം ബാധിച്ചവർക്ക് വീണ്ടും പനി വന്നാൽ പൊതുവേ ഗുരുതരാവസ്ഥയിൽ എത്താറാണ് ഈ രോഗത്തിൻ്റെ സ്വഭാവ രീതി.

പ്രത്യേക വാക്സിൻ ഒന്നുമില്ലാത്തതിനാൽ രോഗലക്ഷണങ്ങൾ മനസ്സിലാക്കി ചികിത്സകൾ നൽകുക മാത്രമാണ് നിലവിലുള്ള പോംവഴി എന്നത് ഗുരുതരമായ ഒരു പ്രശ്നമാണ്.

ഡെങ്കിപ്പനി വാഹകരായ കൊതുകുകൾ മഴവെള്ളം ഏറെ ഇഷ്ടപ്പെടുന്നവയാണ്. കിണറുകളിലോ കുളങ്ങളിലോ പുഴകളിലോ പാടത്തോ ജലാശയങ്ങളിലോ ഇവ പൊതുവേ വംശവർധന നടത്താറില്ല. ചിരട്ട, കുപ്പി, വീപ്പ, പാത്രം, പൂച്ചട്ടി, പ്ലാസ്റ്റിക് പാത്രങ്ങൾ, ചെറിയ ടിന്നുകൾ തുടങ്ങി വളരെ ചെറിയ രീതിയിൽ വെള്ളം ശേഖരിക്കുന്ന ഇടങ്ങളാണ് വംശവർധന നടത്താൻ ഇവ ഏറ്റവും ഇഷ്ടപ്പെടുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയമാണ്.

ഒരു തുള്ളി വെള്ളം പോലും നമ്മുടെ പരിസരത്ത് കെട്ടിനിൽക്കാൻ ഒരു കാരണവശാലും നാം അനുവദിക്കരുത്. രോഗബാധിതരുടെ രക്തം കുടിക്കാതെ രോഗാണു വാഹകരാകാൻ സാധിക്കുന്നു എന്ന അപൂർവ പ്രത്യേകതയും ഡെങ്കി കൊതുകുകൾക്കുണ്ട്.

ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും ഈ രോഗ ഭീഷണി നിലവിലുണ്ട്. ആരോഗ്യവകുപ്പിൻ്റെ കണക്കനുസരിച്ച് കേരളത്തിൽ രോഗഭീഷണി ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത് വളപട്ടണത്താണ്. കേരളത്തിൽ 1997 മുതൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ ഈ രോഗം 2003 ലാണ് അതിതീവ്രമായത്. കേരളത്തിലെ എല്ലാ ജില്ലകളിലും നിരവധി പേരെ ബാധിക്കുകയും ആരോഗ്യവകുപ്പിൻ്റെ കണക്കനുസരിച്ച് 35 പേർ മരണമടയുകയും ചെയ്തിട്ടുണ്ട്.

സമഗ്രമായ കൊതുകു നശീകരണം വഴി കൊതുകിനെ പ്രതിരോധിക്കുക മാത്രമാണ് രോഗനിർമാർജനത്തിനുള്ള ഏക പോംവഴി. മേൽഖണ്ഡികയിൽ സൂചിപ്പിച്ചതുപോലെ വെള്ളം ചെറിയ രൂപത്തിൽ പോലും കെട്ടിക്കിടക്കാനുള്ള സാഹചര്യം നാം പൂർണ്ണമായും ഒഴിവാക്കേണ്ടത് കൊതുക് നിർമാർജന പ്രവർത്തനങ്ങൾക്ക് അനിവാര്യമാണ്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

ഡെങ്കിപ്പനിയെക്കുറിച്ച് കൂടുതൽ പേരുകൾ അറിയാൻ ഈ പോസ്റ്റ് ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: May 16th is observed as National Dengue Day to raise awareness about this mosquito-borne disease. In Kannur district alone, 586 cases have been reported this year. The Aedes mosquitoes, which breed in clean water, are the carriers. Prevention through mosquito control and cleanliness is crucial as there is no specific vaccine.

#DengueDay, #DengueFever, #MosquitoBorneDisease, #KeralaHealth, #Kannur, #PublicHealth

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia