മരണത്തിന്റെ ചൂടാറും മുമ്പേ ഓക്‌സിജന്‍ സിലിന്‍ഡര്‍ തട്ടിപ്പറിക്കും; മഹാരാഷ്ട്രയിലെ നാസികില്‍ ഓക്‌സിജന്‍ ടാങ്കര്‍ ചോര്‍ന്ന് 24 കോവിഡ് രോഗികള്‍ മരിക്കാനിടയായ സംഭവത്തില്‍ പുറത്തുവരുന്നത് ദാരുണ വിവരങ്ങള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com 22.04.2021) 'മരണത്തിന്റെ ചൂടാറും മുമ്പേ ഓക്‌സിജന്‍ സിലിന്‍ഡര്‍ തട്ടിപ്പറിക്കും..' മഹാരാഷ്ട്രയിലെ നാസികില്‍ ഓക്‌സിജന്‍ ടാങ്കര്‍ ചോര്‍ന്ന് രോഗികള്‍ മരിക്കാനിടയായ സംഭവത്തില്‍ പുറത്തുവരുന്നത് ദാരുണ വിവരങ്ങള്‍. സാക്കിര്‍ ഹുസൈന്‍ ആശുപത്രിയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. വെന്റിലേറ്ററില്‍ കഴിയുന്ന 24 കോവിഡ് രോഗികളാണ് മരണത്തിന് കീഴടങ്ങിയത്. ഓക്‌സിജന്‍ ടാങ്കറിന് ചോര്‍ച്ച സംഭവിച്ചതോടെ വെന്റിലേറ്ററിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസപ്പെടുകയായിരുന്നു. നാസികില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്ന പ്രധാന ആശുപത്രികളിലൊന്നാണ് സാക്കിര്‍ ഹുസൈന്‍ ആശുപത്രി. 
Aster mims 04/11/2022

അത്യാസന്ന നിലയിലായ ഒരു രോഗി മരിച്ചുകഴിഞ്ഞ് നിമിഷങ്ങള്‍ക്കകം അയാള്‍ക്ക് ഘടിപ്പിച്ചിരുന്ന ഓക്‌സിജന്‍ സിലിന്‍ഡറിനായി മറ്റു രോഗികളുടെ ബന്ധുക്കള്‍ വട്ടം കൂടുകയായിരുന്നുവെന്ന് മുത്തശ്ശി 65കാരിയായ സുഗന്ദ തോറട്ടര്‍ക്ക് കൂട്ടിരിക്കാന്‍ വന്ന 23കാരനായ വിക്കി ജാദവ് പറയുന്നു. 

മരണത്തിന്റെ ചൂടാറും മുമ്പേ ആ ഓക്‌സിജന്‍ സിലിന്‍ഡര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി തട്ടിപ്പറിച്ചെടുക്കും. തന്റെ മുത്തശ്ശിക്ക് വേണ്ടി ഇത്തരത്തില്‍ ഓക്‌സിന്‍ സിലിന്‍ഡര്‍ സംഘടിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും വിക്കി ജാദവ് പറയുന്നു.  

 'നമ്മുടെ കണ്‍മുമ്പില്‍ ഒരാള്‍ മരിക്കുന്നതുകണ്ടാല്‍ മണിക്കൂറുകളോളം അതിന്റെ ആഘാതമുണ്ടാകും. മരിച്ച രോഗികളുടെ സമീപത്തുനിന്ന് ഉടന്‍ തന്നെ ഓക്‌സിജന്‍ സിലിണ്ടര്‍ തട്ടിയെടുത്തുകൊണ്ടുപോകുന്നത് കണ്ടുനില്‍ക്കാന്‍ കഴിയില്ല. അവര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയാകാം ഓക്‌സിജന്‍ സംഘടിപ്പിക്കുന്നത്. ഞാനും അത്തരത്തില്‍ ശ്രമിച്ചിരുന്നു. പക്ഷേ യാതൊരു ഫലവുമുണ്ടായില്ല' -ജാദവ് പറയുന്നു.

രാവിലെ 10 മണിയോടെയാണ് വിക്കി സുഗന്ദയെ കാണാനെത്തുന്നത്. സുഗന്ദയുടെ ആരോഗ്യനില വഷളാകുകയും ഓക്‌സിജന്റെ അളവ് 38ലെത്തുകയും ചെയ്തിരുന്നു. അപ്പോള്‍ തന്നെ ഓക്‌സിജന്‍ ലഭിക്കുന്നില്ലെന്ന് അധികൃതരെ വിവരമറിച്ചു. ഉടന്‍ തന്നെ അധികൃതരെത്തി അവ പരിശോധിക്കുകയും ഓക്‌സിജന്‍ ചോര്‍ച്ച കണ്ടെത്തുകയുമായിരുന്നുവെന്ന് വിക്കി പറഞ്ഞു.   

ഓക്‌സിജന്‍ ചോര്‍ച്ചയെ തുടര്‍ന്ന് അത്യാസന്ന നിലയിലുള്ള രോഗികള്‍ കഴിയുന്ന മൂന്നാംനിലയിലേക്കായി ജീവനക്കാര്‍ മറ്റൊരു സിലിന്‍ഡറുകള്‍ അതേസമയം തന്നെ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ജംബോ സിലിന്‍ഡറുകള്‍ ഉയര്‍ന്ന അളവിലുള്ള ചോര്‍ച്ചക്ക് പകരമായില്ല. ഇതോടെ ശ്വാസതടസത്തെ തുടര്‍ന്ന് അത്യാസന്ന നിലയിലായ രോഗികള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഡോക്ടര്‍മാരും നഴ്‌സുമാരും രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. അപായ സൂചന ലഭിച്ചതോടെ രോഗികളുടെ ബന്ധുക്കള്‍ സ്ഥലത്തെത്തി. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഓക്‌സിജന്‍ ലഭിക്കുന്നില്ലെന്ന് മനസിലായതോടെ മരിച്ചവരുടെ സമീപത്തുനിന്ന് ഓക്‌സിജന്‍ എടുത്തുമാറ്റാന്‍ താനടക്കമുള്ള ബന്ധുക്കള്‍ ആഹ്വാനം ചെയ്യുകയുമായിരുന്നു -വിക്കി പറഞ്ഞു.   

അപകട സാധ്യത അറിഞ്ഞതോടെ പലരും തങ്ങളുടെ ബന്ധുക്കളെ ഓടോറിക്ഷകളിലും സ്വകാര്യ വാഹനങ്ങളിലും മറ്റു ആശുപത്രികളിലെത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഒരേ വാര്‍ഡില്‍ സഹോദരനും മാതാവും ചികിത്സയിലുണ്ടായിരുന്ന നിതിന്‍ വേലുക്കറിനെപ്പോലുള്ളവര്‍ക്ക് അതിന് കഴിഞ്ഞില്ല. 

മരണത്തിന്റെ ചൂടാറും മുമ്പേ ഓക്‌സിജന്‍ സിലിന്‍ഡര്‍ തട്ടിപ്പറിക്കും; മഹാരാഷ്ട്രയിലെ നാസികില്‍ ഓക്‌സിജന്‍ ടാങ്കര്‍ ചോര്‍ന്ന് 24 കോവിഡ് രോഗികള്‍ മരിക്കാനിടയായ സംഭവത്തില്‍ പുറത്തുവരുന്നത് ദാരുണ വിവരങ്ങള്‍


'കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമ്മയെ ഒരു ദിവസത്തിന് ശേഷവും സഹോദരന്‍ നാലുദിവസത്തിനുശേഷവും ആശുപത്രി വിടാന്‍ ഇരിക്കുകയായിരുന്നു. രാവിലെ ഭക്ഷണവുമായെത്തുമ്പോള്‍ സഹോദരന് യാതൊരു പ്രശ്‌നങ്ങളുമില്ലായിരുന്നു. എന്നാല്‍ രണ്ടുമണിക്കൂറിന് ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. സഹായത്തിനായി അപേക്ഷിച്ച് അവന്‍ എന്റെ കണ്‍മുന്നില്‍ മരിച്ചുവീണു. എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല' -45കാരനായ സഹോദരനെക്കുറിച്ച് നിതിന്‍ വേലുക്കര്‍ പറഞ്ഞു. 

രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്തുവെന്നായിരുന്നു ആശുപത്രി അധികൃതരുടെ പ്രതികരണം. സംഭവ സമയത്ത് 100ഓളം മറ്റു രോഗികളുടെ ജീവന്‍ ആശുപത്രി അധികൃതര്‍ക്ക് രക്ഷിക്കാന്‍ കഴിഞ്ഞതായും രോഗിയായ രാജേഷ് കനാഡെയുടെ ഭാര്യ ശ്രദ്ധ പറഞ്ഞു.

Keywords:  News, National, India, Mumbai, Patient, Death, Hospital, COVID-19, Trending, Health, Nashik hospital oxygen leak: ‘Saw people take cylinders from the dead, use them to revive kin’
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia