SWISS-TOWER 24/07/2023

Treatment | ക്ഷയരോഗം ബാധിച്ച് ചുരുങ്ങിപ്പോയ ശ്വാസനാളി ചികിത്സയിലൂടെ പൂർവസ്ഥിതിയിലാക്കി; യുവാവിന് പുതുജീവിതം

 
narrowed trachea was restored by treatment
narrowed trachea was restored by treatment

Image generated by Meta AI

ADVERTISEMENT

യുവാവ് പൂർണമായും ആരോഗ്യം വീണ്ടെടുത്ത് മുംബൈയിലേക്ക് മടങ്ങി.

കൊച്ചി: (KVARTHA) ക്ഷയരോഗം (Tuberculosis - TB) ബാധിച്ച് മുഴുവനായി ചുരുങ്ങിപ്പോയ ശ്വാസനാളി ചികിത്സയിലൂടെ പൂർവസ്ഥിതിയിലാക്കി. മുംബൈ സ്വദേശിയായ 32 വയസുകാരനാണ് കൊച്ചിയിൽ പുതുജീവിതം സമ്മാനിച്ചത്.  ശ്വാസനാളി ചുരുങ്ങിയതിനെ തുടർന്ന് ഗുരുതരമായ ചുമയും ശ്വാസതടസവും അനുഭവപ്പെട്ടിരുന്ന യുവാവ് ഈ മാസം 8 നാണ്എട്ടിനാണ് ചികിത്സയ്ക്കായി മുംബൈയിൽ നിന്ന് കൊച്ചി അമൃത ആശുപത്രിയിലേക്കെത്തിയത്.

Aster mims 04/11/2022

പരിശോധനയിൽ ശ്വാസ നാളത്തിന്റെ പല  ഭാഗങ്ങളിലും ചുരുക്കം സംഭവിച്ചതായി കണ്ടെത്തി. തുടർന്ന് 
ആശുപത്രിയിലെ  ഇന്റർവെൻഷണൽ പൾമണോളജി ചീഫ് ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം ശസ്ത്രക്രിയ കൂടാതെ റിജിഡ് ബ്രോങ്കോസ്‌കോപ്പി ഉപയോഗിച്ച് ഇതിനുള്ള പരിഹാരം കാണുകയായിരുന്നു. 

narrowed trachea was restored by treatment

റിജിഡ് ബ്രോങ്കോസ്‌കോപി ഉപയോഗിച്ച്  നാല് സെന്റിമീറ്റർ നീളത്തിലാണ് ശ്വാസനാളത്തിൽ സ്റ്റെൻഡ് ഇട്ടത്. ഇതോടെ യുവാവിന് ശ്വസിക്കാനുള്ള തടസ്സങ്ങളും മാറി. പൂർണമായും ആരോഗ്യം വീണ്ടെടുത്താണ് യുവാവ് കഴിഞ്ഞ ദിവസം മുംബൈയ്ക്ക് മടങ്ങിയത്. ടിബി രോഗം വന്നവരിൽ ഇത്തരത്തിൽ ശ്വാസനാളം ചുരുങ്ങുന്ന അവസ്ഥയുണ്ടാകാറുണ്ടെന്നും ഇത് പരിഹരിക്കുന്നതിനായി സ്ഥാപിക്കുന്ന സ്റ്റെൻഡ് പിന്നീട് നീക്കം ചെയ്യാവുന്നതാണെന്നും ഡോ. ടിങ്കു ജോസഫ് പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia