ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊഹിമ: (www.kvartha.com 01.04.2022) സംസ്ഥാനത്തെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിക്കുന്നതായി നാഗാലാന്‍ഡ് സര്‍കാര്‍. കഴിഞ്ഞ ഒരു മാസമായി പ്രതിവാര കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തില്‍ താഴെ തുടരുന്നതിനാലാണ് നിയന്ത്രണണങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും സര്‍കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പരിപാടികളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിന് ഇനി മുതല്‍ നിയന്ത്രണമുണ്ടാവില്ലെന്ന് മാത്രമല്ല, നാഗാലാന്‍ഡിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ക്ക് ഏര്‍പെടുത്തിയ കോവിഡ് സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് നടപടിക്രമം പിന്‍വലിക്കുമെന്നും നാഗാലാന്‍ഡ് ചീഫ് സെക്രടറി ജെ ആലം പറഞ്ഞു.
അതേ സമയം പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് പ്രോടോകോളുകള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ 12 വയസ്സിന് മുകളിലുള്ളവരോടെല്ലാം എത്രയും പെട്ടെന്ന് വാക്സിനേഷന് പൂര്‍ത്തികരിക്കാനും സര്‍കാര്‍ നിര്‍ദേശിച്ചു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് നാഗാലാന്‍ഡ് സര്‍കാര്‍ പിന്‍വലിക്കുന്നത്.
പഞ്ചാബ്, ഡെല്‍ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെല്ലാം കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ നിയന്ത്രണങ്ങളില്‍ അയവുകള്‍ വരുത്തിയിരുന്നു.
Keywords: Nagaland Government Lifts All COVID-19 Restrictions From Today, COVID-19, News, Health, Health and Fitness, Foreigners, Travel & Tourism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

