ആതുരസേവന രംഗത്ത് ഏറ്റവും ഉയര്‍ന്ന ഗുണനിലവാരം ഉറപ്പ് വരുത്തിയ ആസ്റ്റര്‍ മിംസ് കണ്ണൂരിന് എന്‍ എ ബി എച് അംഗീകാരം
Aug 19, 2021, 19:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍ : (www.kvartha.com 19.08.2021) ആസ്റ്റര്‍ മിംസ് കണ്ണൂരിന് എന്‍ എ ബി എച് അംഗീകാരം. ആതുരസേവന രംഗത്ത് ഏറ്റവും ഉയര്‍ന്ന ഗുണനിലവാരം ഉറപ്പ് വരുത്തിയതിന് ദേശീയ തലത്തില്‍ ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അംഗീകാരമാണ് എന്‍ എ ബി എച്. എന്‍ എ ബി എച് നിര്‍ദേശിച്ച മുഴുവന്‍ മാനദണ്ഡങ്ങളും നടപ്പിലാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ആസ്റ്റര്‍ മിംസ് കണ്ണൂരിനെ എന്‍ എ ബി എച് അംഗീകാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.
പ്രവര്‍ത്തനം ആരംഭിച്ച് വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യയുടെ ഭാഗമായ എന്‍ എ ബി എച് അംഗീകാരം ലഭിക്കുന്ന അപൂര്‍വം മള്‍ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ ഒന്ന് എന്ന സവിശേഷതയും ഇതോടെ ആസ്റ്റര്‍ മിംസ് കണ്ണൂരിന് ലഭിച്ചു.
മുന്‍ ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീചെര്‍ എം എല്‍ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ടീചെറുടെ കയ്യില്‍ നിന്ന് ആസ്റ്റര്‍ മിംസ് ക്ലസ്റ്റര്‍ സി ഇ ഒ ഫര്‍ഹാന്‍ യാസീന്‍, ചീഫ് ഓഫ് മെഡികെല്‍ സര്‍വീസസ് ഡോ. സൂരജ് കെ എം, ഡോ. എം ഹനീഫ് (ചെയര്‍മാന്‍, ക്വാളിറ്റി കമിറ്റി ) എന്നിവര്‍ ചേര്‍ന്ന് സാക്ഷ്യപത്രം ഏറ്റുവാങ്ങി.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. എന്‍ എ ബി എച്ച് നേട്ടത്തിന് പുറകില്‍ പ്രവര്‍ത്തിച്ചവരെ കണ്ണൂര്‍ അസി. കലക്ടര്‍ മുഹമ്മദ് ശഫീഖ് ഐ എ എസ് ആദരിച്ചു. ഡോ. സുപ്രിയ രഞ്ജിത്ത് (ഹെഡ് അനസ്തേഷ്യോളജി) സ്വാഗതവും ഡോ. എം ഹനീഫ് (ചെയര്‍മാന്‍, ക്വാളിറ്റി കമിറ്റി - സീനിയര്‍ കണ്‍സല്‍ടന്റ്, ഇന്റേര്‍ണല്‍ മെഡിസിന്‍) നന്ദിയും പറഞ്ഞു.
Keywords: NABH approval for Aster Mims Kannur, Kannur, News, Health, Health and Fitness, Inauguration, Hospital, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.