ചങ്ങനാശ്ശേരിയിലെ അഗതിമന്ദിരത്തില്‍ ഒരാഴ്ചയ്ക്കിടെ മരിച്ച മൂന്ന് അന്തേവാസികളുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com 29.02.2020) ഒരാഴ്ചയ്ക്കിടെ ചങ്ങാനാശ്ശേരിയിലെ അഗതി മന്ദിരത്തില്‍ മൂന്ന് അന്തേവാസികള്‍ മരിച്ചതില്‍ ദുരൂഹത. ശനിയാഴ്ച രാവിലെ മൂന്നാമത്തെ മരണവും സംഭവിച്ചതോടെയാണ് അഗതിമന്ദിരത്തിലെ മരണങ്ങളില്‍ സംശയമുണര്‍ന്നത്. അഗതിമന്ദിരത്തിലെ ആറ് അന്തേവാസികള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുമാണ്. റിട്ട. പോലീസുകാരന്‍ നടത്തുന്ന അഗതിമന്ദിരത്തില്‍ മാനസികരോഗികളെയാണ് പാര്‍പ്പിച്ചിരുന്നത്.

ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് സ്ഥിതിചെയ്യുന്ന പുതുജീവന്‍ അഗതിമന്ദിരത്തിലാണ് ഒരാഴ്ചയ്ക്കിടെ മൂന്ന് അന്തേവാസികള്‍ മരണപ്പെട്ടത്. ഇതില്‍ ആദ്യം മരിച്ച എരുമേലി സ്വദേശിയായ യുവതിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. മരണകാരണം ന്യൂമോണിയയാണെന്നായിരുന്നു വിശദീകരണം. ഇതിനുപിന്നാലെയായിരുന്നു രണ്ടുപേര്‍ കൂടി മരണപ്പെട്ടത്.

ചങ്ങനാശ്ശേരിയിലെ അഗതിമന്ദിരത്തില്‍ ഒരാഴ്ചയ്ക്കിടെ മരിച്ച മൂന്ന് അന്തേവാസികളുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം

ഒരാഴ്ചയ്ക്കിടെയുണ്ടായ മൂന്ന് മരണങ്ങളില്‍ ദുരൂഹത ഉയര്‍ന്നതിനാല്‍ ഡി എം ഒ അടക്കമുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധന നടത്തി. തുടര്‍ച്ചയായി മരുന്നുകള്‍ ഉപയോഗിക്കുന്നത് കൊണ്ടുള്ള അണുബാധയാകാം മരണങ്ങള്‍ക്ക് കാരണമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. അഗതിമന്ദിരത്തില്‍നിന്ന് സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

എന്നാല്‍ ശനിയാഴ്ച മരിച്ച അന്തേവാസിയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഉച്ചകഴിഞ്ഞും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആന്തരികാവയവങ്ങള്‍ വിദഗ്ദ പരിശോധനയ്ക്ക് അയക്കും. നേരത്തെ തന്നെ നാട്ടുകാര്‍ ആക്ഷേപമുന്നയിച്ചിരുന്നു തൃക്കൊടിത്താനത്തെ ഈ അഗതിമന്ദിരത്തിനെതിരെ.

Keywords:  News, Kerala, Kottayam, Death, Mental Patient, Health, Mysterious Death in Changanassery
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia