ബ്രിടനില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും വരുന്നവരെ പരിശോധിക്കാന്‍ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും നടപടി; കേരളത്തിലെത്തിയ 18 പേര്‍ക് കോവിഡ് പോസിറ്റീവ്
Dec 29, 2020, 18:25 IST
തിരുവനന്തപുരം: (www.kvartha.com 29.12.2020) കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ബ്രിടനില്നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും വരുന്നവരെ പരിശോധിക്കാനും ക്വാറന്റൈന് ചെയ്യാനും സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇവിടങ്ങളില്‍നിന്നും കേരളത്തിലെത്തിയ 18 പേര്‍ക്ക് കോവിഡ് പോസിറ്റീവാണെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിയന്ത്രണം മാത്രമേ കേരളത്തിലും നടപ്പിലാക്കാനാകൂ. ലോക്ഡൗണിലേക്ക് പോകാന്‍ കഴിയുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. ജനങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണം. പ്രായമുള്ളവരും രോഗമുള്ളവരും വാക്സിന് വിതരണം ആരംഭിക്കുന്നതുവരെ വീട്ടില്‍ തന്നെ കഴിയണം. പുതുവത്സരാഘോഷം വലിയ ആള്‍ക്കൂട്ടമായി നടത്തരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
Keywords: Mutant Strain of Corona Virus: Strict Action at Airports, Says Health Minister, Thiruvananthapuram, News, Health, Health and Fitness, Health Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.