മൂന്നാര്‍ മാരത്തണ്‍ ഫെബ്രുവരി 10,11 തീയതികളില്‍, ലക്ഷ്യം ആരോഗ്യമുള്ള ജീവിതത്തിന് കായികക്ഷമത അത്യാവശ്യം എന്നത് പ്രചരിപ്പിക്കുക

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 24.12.2017) രണ്ടാമത് മൂന്നാര്‍ മാരത്തണ്‍ 2018 ഫെബ്രുവരി 10,11 തീയതികളില്‍ മൂന്നാറില്‍ നടക്കും. ആരോഗ്യമുള്ള ജീവിതത്തിന് കായികക്ഷമത അത്യാവശ്യമാണെന്ന സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിച്ചിട്ടുള്ളതെന്ന് മൂന്നാര്‍ മാരത്തണ്‍ മുഖ്യ രക്ഷാധികാരിയും എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിംഗ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മൂന്നാര്‍ കെസ്ട്രല്‍ അഡ്വെഞ്ചേഴ്‌സ് ആണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്.

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതലത്തില്‍ നടക്കുന്ന ലഡാക്ക് മാരത്തണിന് പിന്നിലായി സമുദ്രനിരപ്പില്‍ നിന്നും 1,600 മീറ്റര്‍ ഉയരത്തിലുള്ള കണ്ണന്‍ദേവന്‍ ഏലമലക്കാടിലൂടെയാണ് മാരത്തണ്‍ കടന്നുപോകുന്നത്. പത്തിന് നടക്കുന്ന 71 കി.മീ. ദൈര്‍ഘ്യമുള്ള അള്‍ട്രാ മാരത്തണ്‍ സമുദ്രനിരപ്പില്‍ നിന്നും 2200 മീറ്റര്‍ ഉയരത്തിലുള്ള പ്രദേശത്തുകൂടെയാണ് കടന്നുപോകുന്നത്. 11ന് 42 കി.മീ. ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തണ്‍, 21 കി.മീ. ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തണ്‍, 7 കി.മീ. ദൈര്‍ഘ്യമുള്ള റണ്‍ ഫോര്‍ ഫണ്‍ എന്നീ വിഭാഗങ്ങളാണുണ്ടാകുക എന്ന് മൂന്നാര്‍ മാരത്തണ്‍ ഡയറക്ടര്‍ സെന്തില്‍ കുമാര്‍ അറിയിച്ചു.


മൂന്നാര്‍ മാരത്തണ്‍ ഫെബ്രുവരി 10,11 തീയതികളില്‍, ലക്ഷ്യം ആരോഗ്യമുള്ള ജീവിതത്തിന് കായികക്ഷമത അത്യാവശ്യം എന്നത് പ്രചരിപ്പിക്കുക

പ്രകൃതി സൗഹൃദ വസ്തുക്കളായിരിക്കും മാരത്തണില്‍ ഉപയോഗിക്കുന്നത്. ഉറവിടത്തില്‍ത്തന്നെ മാലിന്യ സംസ്‌കരണത്തിന് ജനങ്ങളെ ബോധവത്ക്കരിക്കുക, മാലിന്യവസ്തുക്കളില്‍ നിന്നും നിത്യജീവിതത്തിനുതകുന്ന വസ്തുക്കള്‍ നിര്‍മിക്കുവാന്‍ കഴിയുമെന്നതിന് പരിശീലനം നല്‍കുക എന്നതും ഈ വര്‍ഷത്തെ മാരത്തണിന്റെ ലക്ഷ്യങ്ങളാണ്. മാലിന്യമുക്ത മൂന്നാര്‍ ലക്ഷ്യം കൈവരിക്കുന്നതിന് ജനങ്ങളുടെ സഹകരണം തേടുന്ന സന്ദേശം മാരത്തണിലൂടെ പ്രചരിപ്പിക്കുമെന്നു സെന്തില്‍കുമാര്‍ പറഞ്ഞു. മാരത്തണിന്റെ പ്രചാരണത്തോട് അനുബന്ധിച്ച് ജനുവരി ഏഴിന് വൈറ്റില മുതല്‍ കളമശേരി വരെ പ്രമോ റണ്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് മനോഹരങ്ങളായ കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതിനായി അഖില കേരളാടിസ്ഥാനത്തില്‍ കോളജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മത്സരം ജനുവരിയില്‍ മൂന്നാറില്‍ സംഘടിപ്പിച്ചിട്ടുണ്ട്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജനുവരി അഞ്ചിന് മുമ്പ് മൂന്നാര്‍ കെസ്ട്രല്‍ അഡ്വെഞ്ചേഴ്‌സ് ഓഫീസുമായി ബന്ധപ്പെടണമെന്നു സെന്തില്‍കുമാര്‍ അറിയിച്ചു. അള്‍ട്രാ മാരത്തണ്‍ മൂന്നാര്‍ സ്‌റ്റേഡിയത്തില്‍ നിന്നും ആരംഭിച്ച് കണ്ണന്‍ ദേവന്‍ മലനിരകളിലെ പാര്‍വതി ഡിവിഷന്‍, ഹൈറേഞ്ച് ക്ലൗയിംബ് റോഡ്, സിഗ്‌നല്‍ പോയിന്റ്, ഗുഡാര്‍ വിള, സൈലന്റ് വാലി, മാട്ടുപ്പെട്ടി ഡാം, ഗുണ്ടൂര്‍ മല, തെന്മല, 8ാം മൈല്‍, നയമക്കാട്, കന്നിമല വഴി സ്‌റ്റേഡിയത്തില്‍ തിരിച്ചെത്തും. അള്‍ട്രാ മാരത്തണ്‍ 2,500, ഫുള്‍ മാരത്തണ്‍ 1300, ഹാഫ് മാരത്തണ്‍ 1000, റണ്‍ ഫോര്‍ ഫണ്‍ 700 എന്നിങ്ങനെയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ജനുവരി 28നാണ് രജിസ്‌ട്രേഷന്‍ അവസാനിക്കുക. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.munnarmarathon.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍. 8281050502.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Health, Munnar marathon on February 10 and 11.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia