മുംബൈയിലെ ചേരിനിവാസികളില്‍ 57% പേര്‍ക്കും മറ്റിടങ്ങളില്‍ 16% ആളുകള്‍ക്കും കോവിഡ് ബാധ; ഞെട്ടിപ്പിക്കുന്ന സിറോ സര്‍വേ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 29.07.2020) മുംബൈയിലെ ചേരിനിവാസികളില്‍ 57% പേര്‍ക്കും മറ്റിടങ്ങളില്‍ 16% പേര്‍ക്കും കോവിഡ് ബാധ ഉണ്ടായതായി സിറോ സര്‍വേ റിപ്പോര്‍ട്ട്. നഗരത്തിലെ ഏഴായിരത്തോളം ആളുകളില്‍ നടത്തിയ പരിശോധനയിലാണ് ആറില്‍ ഒരാള്‍ക്കു രോഗബാധയുണ്ടായിട്ടുണ്ടെന്ന നിഗമനത്തില്‍ എത്തിയത്. ഈ മാസത്തിന്റെ ആദ്യ രണ്ട് ആഴ്ചകളില്‍ വിവിധയിടങ്ങളില്‍ നിന്നുള്ളവരുടെ രക്തം ശേഖരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ശരീരത്തില്‍ ഏതെങ്കിലും രോഗത്തിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യമുണ്ടോയെന്നാണു പരിശോധിക്കുന്നത്. വൈറസ് ബാധയുണ്ടായവരില്‍ മാത്രമേ ആന്റിബോഡി സാന്നിധ്യം ഉണ്ടാകുകയുള്ളു. ആകെ ജനസംഖ്യയില്‍ എത്രത്തോളം പേര്‍ക്ക് രോഗബാധയുണ്ടെന്ന് കണ്ടെത്താനുള്ള നടപടിക്രമമാണ് സിറോ സര്‍വേ.

മുംബൈയിലെ ചേരിനിവാസികളില്‍ 57% പേര്‍ക്കും മറ്റിടങ്ങളില്‍ 16% ആളുകള്‍ക്കും കോവിഡ് ബാധ; ഞെട്ടിപ്പിക്കുന്ന സിറോ സര്‍വേ

നിതി അയോഗ്, ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് എന്നിവര്‍ സംയുക്തമായാണു സര്‍വേ നടത്തിയത്. മൂന്നു മുനിസിപ്പല്‍ വാര്‍ഡുകളില്‍ നിന്നാണു സാംപിളുകള്‍ ശേഖരിച്ചത്. സ്ത്രീകളിലാണു കൂടുതലായി ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. വൈറസ് ബാധയുണ്ടായ കൂടുതല്‍ പേര്‍ക്കും ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും പഠനത്തില്‍ കണ്ടെത്തി.

ഇന്ത്യയുടെ സാമ്പത്തിക, ചലച്ചിത്ര തലസ്ഥാനമായ മുംബൈയില്‍ ഇപ്പോള്‍ ഒരു ലക്ഷത്തിലധികം കൊറോണ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ ഏഴു ശതമാനത്തിലധികം - 6,000 ത്തിലധികം മരണങ്ങള്‍ കൊറോണ വൈറസ് മൂലമാണ്.

നഗരത്തിലെ 1.2 കോടി ജനങ്ങളില്‍ 65 ശതമാനവും ചേരികളിലാണ്. അറുപതു ലക്ഷത്തോളം പേരാണ് ചുറ്റുമുള്ള ജില്ലകളില്‍ താമസിക്കുന്നത്. മുംബൈയില്‍ ആകെ ഒരു ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആറായിരത്തിലധികം പേര്‍ മരിക്കുകയും ചെയ്തു. ചൊവ്വാഴ്ച 717 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 55 പേര്‍ മരിച്ചു.

കഴിഞ്ഞയാഴ്ച ഡെല്‍ഹിയില്‍ നടത്തിയ സീറോ സര്‍വേയില്‍ 23.48% പേര്‍ക്ക് കോവിഡ് ബാധയുണ്ടായതായി കണ്ടെത്തിയിരുന്നു. മിക്കവര്‍ക്കും രോഗലക്ഷണം പ്രകടമാകാത്തത് നിശബ്ദമായി രോഗം കൂടുതല്‍ പേരിലേക്കു പടരാനുള്ള സാധ്യതയാണു സൂചിപ്പിക്കുന്നതെന്നു ഡോക്ടര്‍മാര്‍ ആശങ്കപ്പെടുന്നു.

രോഗം ബാധിച്ചവരില്‍ വലിയൊരു വിഭാഗം ലക്ഷണങ്ങളില്ലാത്തവരാണെന്നും മരണനിരക്ക് 0.05 മുതല്‍ 0.10 ശതമാനം വരെ കുറവാണെന്നും പഠനം കണ്ടെത്തി.

Keywords:  Mumbai Survey Finds 57% Have Had COVID-19 In Slums, 16% In Other Areas, Mumbai, News, Health, Health & Fitness, Women, Researchers, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia