ധാരാവിയിലെ കോവിഡ് നിയന്ത്രണ നടപടികള്‍ക്ക് നേതൃത്വം നല്‍കിയ അസിസ്റ്റന്റ് പൊലീസ് കമിഷണര്‍ രമേഷ് നംഗ്രെ ഹൃദയാഘാതം മൂലം അന്തരിച്ചു
Mar 12, 2021, 14:37 IST
ADVERTISEMENT
മുംബൈ: (www.kvartha.com 12.03.2021) ധാരാവിയിലെ കോവിഡ് നിയന്ത്രണ നടപടികള്‍ക്ക് നേതൃത്വം നല്‍കിയ അസിസ്റ്റന്റ് പൊലീസ് കമിഷണര്‍ (എസിപി) രമേഷ് നംഗ്രെ(55) ഹൃദയാഘാതം മൂലം അന്തരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം നഗരത്തില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ധാരാവി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്പെക്ടറായിരുന്നു നംഗ്രെ. ഭാര്യയും 3 മക്കളുമുണ്ട്.
ധാരാവി പൊലീസ് സ്റ്റേഷനിലെ 60 ഉദ്യോഗസ്ഥര്‍ വരെ കോവിഡ് ബാധിതരായിട്ടും സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതെ മുന്നോട്ടുകൊണ്ടുപോകാന്‍ നംഗ്രെയ്ക്കായി. ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ പ്രശംസ ലഭിച്ച നംഗ്രെയ്ക്ക് ഈയിടെയാണ് എസിപിയായി സ്ഥാനക്കയറ്റം ലഭിച്ചത്.
ധാരാവിയില്‍ ലോക്ഡൗണ്‍ നടപടികള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിലൂടെ കോവിഡിനു തടയിടാന്‍ നംഗ്രെ കഠിനമായി പ്രയത്നിച്ചു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍, കോവിഡ് നിയന്ത്രിക്കുന്നതില്‍ ധാരാവി കൈവരിച്ച നേട്ടം ലോകാരോഗ്യ സംഘടനയുടെയും (ഡ ബ്ല്യു എച് ഒ) പ്രശംസ നേടി.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

