മുംബൈയില്‍ കൊറോണ പോസിറ്റീവ് കേസുകള്‍ അയ്യായിരം കവിഞ്ഞു; സംസ്ഥാനത്ത് മരണസംഖ്യ 323 ആയി

 


ADVERTISEMENT

അജയ് പട് നേക്കര്‍

മുംബൈ: (www.kvartha.com 26.04.2020) രാജ്യത്ത് ഏറ്റവും അധികം വൈറസ് ബാധിതരുള്ള മുംബൈയില്‍ 602 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ 191 മരണങ്ങള്‍ ഉള്‍പ്പെടെ 5,049 കേസുകളാണു രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് ആകെ കൊവിഡ് രോഗം സ്ഥിരീകരിച്ച 7,628 പേരില്‍ ഇതുവരെ 1076 രോഗികളാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഒന്നരലക്ഷത്തോളം പേര്‍ വിവിധയിടങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. സംസ്ഥാനത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 323 ആണ്.

മുംബൈയില്‍ കൊറോണ പോസിറ്റീവ് കേസുകള്‍ അയ്യായിരം കവിഞ്ഞു; സംസ്ഥാനത്ത് മരണസംഖ്യ 323 ആയി

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ കഴിഞ്ഞദിവസം 21 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2.1 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ധാരാവിയില്‍ ഇപ്പോള്‍ പോസിറ്റീവ് കേസുകള്‍ 241ഉം മരിച്ചവരുടെ എണ്ണം പതിനാലുമാണ്.

എട്ടുലക്ഷം വരെ ആളുകള്‍ താമസിക്കുന്ന ഈ ചേരിയില്‍ മരണനിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനും ഗുരുതരമായ രോഗബാധിതരായവരെ ചികിത്സിക്കാനായി നിയോഗിക്കപ്പെട്ട ഡോക്ടര്‍മാരെ സഹായിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച ഒമ്പത് ഡോക്ടര്‍മാര്‍ അടങ്ങുന്ന ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിരുന്നു.

Keyword: Mumbai crossed 5000 corona positive cases, state recorded 7628 cases, Maharashtra, Mumbai,  Health & Fitness, Dead, Covid 19,Lockdown, Patient,Treatment, National, News.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia