Alert | കണ്ണൂരില്‍ എം പോക്‌സ് സാന്നിധ്യമോ? വിദേശത്ത് നിന്നും വന്ന യുവതിയെ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Sep 20, 2024, 21:16 IST
Representational Image Generated By Meta AI
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്
● വിദഗ്ധ പരിശോധന നടത്തുന്നു
കണ്ണൂര്‍: (KVARTHA) വിദേശത്ത് നിന്നെത്തിയ യുവതിക്ക് എം പോക്സ് എന്ന് സംശയം. ഇതേതുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി യുവതിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബൂദബിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിനിക്കാണ് എം പോക്സ് ലക്ഷണങ്ങളുള്ളത്.
സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്നെത്തിയ 38 കാരനായ മലപ്പുറം സ്വദേശിക്ക് എം പോക്‌സ് സ്ഥിരീകരിച്ചിരുന്നു. യുവാവ് ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. എം പോക്‌സ് സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്താവളം കേന്ദ്രീകരിച്ച് പരിശോധനകള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
#Mpox #Kerala #India #HealthAlert #VirusOutbreak #TravelSafe
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
