ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിച്ച സ്ഥലമായി കേരളം മാറി, കോവിഡ് കണക്കുകളിലും ടെസ്റ്റുകളിലും സര്‍കാര്‍ കള്ളത്തരം കാണിച്ചു; ആരോഗ്യമന്ത്രി അവാര്‍ഡുകള്‍ തിരിച്ചുകൊടുക്കണമെന്ന് ബെന്നി ബെഹനാന്
Jan 29, 2021, 18:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 29.01.2021) സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്. രാഷ്ട്രീയ നേട്ടത്തിനായി മഹാമാരിയെ ഉപയോഗിച്ച സര്‍കാരാണ് സംസ്ഥാനത്തേത്. കളളക്കണക്കുകളാണ് പുറത്തുവിട്ടത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിച്ച സ്ഥലമായി കേരളം മാറിയെന്നും കോവിഡ് കണക്കുകളിലും ടെസ്റ്റുകളിലും സര്‍കാര്‍ കള്ളത്തരം കാണിച്ചെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബെന്നി ബെഹനാന് ആരോപിച്ചു.
ടെസ്റ്റുകളുടെ കണക്കിലും മരിച്ചവരുടെ കണക്കിലും കള്ളങ്ങള്‍ പ്രചരിപ്പിച്ചു. ടെസ്റ്റില്‍ കൃത്രിമം നടത്തി. 90 ലക്ഷം ടെസ്റ്റുകള്‍ മാത്രമാണ് കേരളത്തില്‍ നടത്തിയത്. മറ്റ് സംസ്ഥാനത്തില്‍ രണ്ട് കോടിയിലധികം ടെസ്റ്റുകള്‍ നടത്തി.
കൊറോണ നിയന്ത്രിക്കാനല്ല പി ആര് വര്കിനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
കളിയുടെ കമന്റേറ്റര്‍മാരെപ്പോലെ കോവിഡിന്റെ കമന്ററി പറയുകയായിരുന്നു മുഖ്യമന്ത്രി. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപിച്ച സ്ഥലമായി കേരളം മാറി. എന്നിട്ടും അതിനെ ചെറുക്കാനായി ഒന്നും ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും മന്ത്രിയും ഇതിന്റെ പേരില്‍ കിട്ടിയ അവാര്‍ഡുകള്‍ തിരിച്ച് കൊടുക്കണമെന്നും ബെന്നി ബെഹനാന് ആവശ്യപ്പെട്ടു.
Keywords: MP Benny Behanan criticises Kerala Government on dealing Covid Pandemic, Kochi, News, Press meet, Allegation, Politics, Congress, Health, Health and Fitness, Kerala.
Keywords: MP Benny Behanan criticises Kerala Government on dealing Covid Pandemic, Kochi, News, Press meet, Allegation, Politics, Congress, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

