Mother & Infant Died | പ്രസവ ശസ്ത്രക്രിയ: ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ നവജാത ശിശുവും പിന്നാലെ മാതാവും മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കള്‍

 



ആലപ്പുഴ: (www.kvartha.com) മെഡികല്‍ കോളജ് ആശുപത്രിയില്‍ നവജാത ശിശുവും പിന്നാലെ പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ മാതാവും മരിച്ചു. കൈനകരി കുട്ടമംഗലം കായിത്തറയില്‍ രാംജിത്തിന്റെ ഭാര്യ അപര്‍ണയാണ് (21) പുലര്‍ചെ മരിച്ചത്. ചൊവാഴ്ച വൈകിട്ടായിരുന്നു പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചത്. 

പുറത്തെടുക്കുമ്പോള്‍ തന്നെ കുഞ്ഞിന് ഹൃദയമിടിപ്പ് ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കളെ അറിയിച്ചത്. കുഞ്ഞ് മരിച്ച വിവരം അറിഞ്ഞപ്പോള്‍ തന്നെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുലര്‍ചെ മാതാവും മരിച്ചത്. ഹൃദയമിടിപ്പില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് അപര്‍ണയെ രാത്രിതന്നെ കാര്‍ഡിയോളജി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നുവെന്നാണ് വിവരം. 

Mother & Infant Died | പ്രസവ ശസ്ത്രക്രിയ: ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ നവജാത ശിശുവും പിന്നാലെ മാതാവും മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കള്‍


മാതാവും കുഞ്ഞും മരിച്ചതോടെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ ബന്ധുക്കള്‍ രംഗത്തെത്തി. അടിയന്തര ചികില്‍സ നല്‍കാന്‍ സീനിയര്‍ ഡോക്ടര്‍മാരടക്കം ഇല്ലായിരുന്നുവെന്നും ഈ പിഴവാണ് മാതാവിന്റെയും കുഞ്ഞിന്റേയും മരണത്തിന് കാരണമായതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. 

രക്തസമ്മര്‍ദം താഴ്ന്നാണ് മാതാവ് മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ലേബര്‍മുറിയില്‍ പരിചരിച്ച ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ള മുഴുവന്‍ ജീവനക്കാര്‍ക്കെതിരെയും ബന്ധുക്കള്‍ പരാതി നല്‍കി.

Keywords:  News,Kerala,State,Local-News,Death,Mother,Child,hospital,Treatment,Allegation, Complaint,Health,Health & Fitness, Mother died after newborn death in Alappuzha medical college
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia