കൊതുകു കടിയേറ്റ് ആദ്യം രോഗം വന്നത് ചിക്കന്‍പോക്‌സിന്റെ രൂപത്തില്‍, ദിവസങ്ങള്‍ക്കകം പാടുകള്‍ കൂടിവരികയും ശരീരം തടിച്ചുവീര്‍ക്കുകയും ചെയ്തു, പതിയെ കണ്ണിന്റെ കാഴ്ച നഷ്ടമായി; കൊതുകിലൂടെ ഒരു ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന അപൂര്‍വ്വരോഗം ബാധിച്ച് വേദനയുടെ നരകയാതനയില്‍ നിന്നും സാന്ദ്ര യാത്രയായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവല്ല: (www.kvartha.com 08.09.2020) ഒരു കൊതുക് കടിച്ചാല്‍ എന്തൊക്കെ സംഭവിക്കാം...? ചിക്കുന്‍ഗുനിയ, ഡെങ്കി, മലേറിയ... ഇതിനേക്കാള്‍ ഭയാനകമായ രോഗമാണ് 'ഹെനോക് സ്‌കോളിന്‍ പര്‍പുറ'. രോഗത്തിന്റെ ഭീകരതയറിയണമെങ്കില്‍ പത്തനംതിട്ട സ്വദേശി അടൂര്‍ ജെയ്‌സണ്‍ തോമസിന്റെ മകള്‍ സാന്ദ്ര എന്ന പതിനേഴുകാരിക്ക് സംഭവിച്ചത് അറിയണം. കൊതുകു കടിമൂലം ലക്ഷത്തില്‍ ഒരാള്‍ക്കുമാത്രം വരുന്ന ഹെനോക് സ്‌കോളിന്‍ പര്‍പുറ എന്ന അപൂര്‍വരോഗം ബാധിച്ച ജെയ്‌സണ്‍ന്റെ മകള്‍ സാന്ദ്ര എന്ന പെണ്‍കുട്ടി മരിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിക്ക് തിരുവല്ല പുഷ്പ്പഗിരി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
Aster mims 04/11/2022

2014ലെ അവധിക്കാലത്ത് ഷാര്‍ജയില്‍നിന്ന് അവധിക്ക് പത്തനംതിട്ടയിലെ വീട്ടിലേക്ക് എത്തിയതായിരുന്നു സാന്ദ്ര. അടൂരില്‍ വന്നപ്പോള്‍ ആയിരുന്നു സംഭവം. അവിടെ വെച്ചാണ് സാന്ദ്രയ്ക്ക് കൊതുകു കടിയേല്‍ക്കുന്നത്. ആദ്യം രോഗം ചിക്കന്‍പോക്‌സിന്റെ രൂപത്തില്‍ വന്നു, പ്രത്യക്ഷത്തില്‍ കൊതുകുകടിയുമായി ബന്ധമൊന്നുമില്ലാത്ത രോഗം. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഭേദമാകാഞ്ഞ് നടത്തിയ പരിശാധനകളിലാണ് രോഗം കണ്ടെത്തിയത്. പ്രത്യേകയിനം കൊതുക് കടിയേല്‍ക്കുന്നത് ഈ രോഗത്തിന്റെ കാരണങ്ങളിലൊന്നാണ്. 

കൊതുകു കടിയേറ്റ് ആദ്യം രോഗം വന്നത് ചിക്കന്‍പോക്‌സിന്റെ രൂപത്തില്‍, ദിവസങ്ങള്‍ക്കകം പാടുകള്‍ കൂടിവരികയും ശരീരം തടിച്ചുവീര്‍ക്കുകയും ചെയ്തു, പതിയെ കണ്ണിന്റെ കാഴ്ച നഷ്ടമായി; കൊതുകിലൂടെ ഒരു ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന അപൂര്‍വ്വരോഗം ബാധിച്ച് വേദനയുടെ നരകയാതനയില്‍ നിന്നും സാന്ദ്ര യാത്രയായി

തുടര്‍ ചികിത്സയില്‍ രോഗം ഭേദമായപ്പോള്‍ യു എ ഇയിലേക്ക് മടങ്ങിയ സാന്ദ്ര സ്‌കൂളില്‍ പോവാന്‍ തുടങ്ങിയിരുന്നു. ദിവസങ്ങള്‍ക്കകം പാടുകള്‍ കൂടിവരികയും ശരീരം തടിച്ചുവീര്‍ക്കുകയും ചെയ്തു. പതിയെ കണ്ണുകളുടെ കാഴ്ചകൂടി നഷ്ടമായതോടെ വീണ്ടും ചികിത്സ തേടി. രോഗം കുറഞ്ഞ് സാന്ദ്ര വീണ്ടും സാധാരണജീവിതത്തിലേക്ക് മടങ്ങിയെത്തി. എന്നാല്‍ 2019-ല്‍ നടത്തിയ ബയോപ്‌സിയില്‍ വൃക്കകള്‍ 70 ശതമാനത്തില്‍ അധികം പ്രവര്‍ത്തനരഹിതമാണെന്ന് തിരിച്ചറിഞ്ഞു.

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ 12-ാം ക്ലാസ് വിദ്യാര്‍ഥിനി ആയിരുന്ന സാന്ദ്ര പ്രതികൂല സാഹചര്യത്തിലും 75% മാര്‍ക്കൊടെയാണ് ഈ വര്‍ഷം വിജയിച്ചത്. ഏതാനും മാസങ്ങളായി സാന്ദ്ര ചികിത്സയിലായിരുന്നു.

Keywords: News, Kerala, Pathanamthitta, State, Diseased, Health, Girl, Mosquito, Death, Hospital, Treatment, Mosquito bites are a rare disease that affects only one in a million people, Girl died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia