കൊവിഡ് വ്യാപനം കൂടുന്നു; എറണാകുളത്ത് ഒരു മുസ്ലീം പള്ളിയും തുറക്കില്ല; മാതൃകയായി സംയുക്ത മഹല്ല് കമ്മിറ്റി
Jun 6, 2020, 21:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 06.06.2020) കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നാടിന്റെ നന്മയ്ക്കായി ഉടന്‍ ആരാധനാലയങ്ങള്‍ തുറക്കില്ലെന്ന നിലപാടുമായി മുസ്ലീം പള്ളികള്‍. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍
എറണാകുളം ജില്ലയിലെ പള്ളികള്‍ തുറക്കേണ്ടെന്ന് തീരുമാനിച്ച് സംയുക്ത മഹല്ല് കമ്മിറ്റി മാതൃകയാവുന്നു.
എരുമേലി മഹല് മുസ്ലീം ജമാഅത്തിന്റെ കീഴിലുള്ള പള്ളികളും തുറക്കില്ല. കോഴിക്കോട് മൊയ്തീന്‍ പള്ളിയും, നടക്കാവ് പള്ളിയും സമാന നിലപാട് പ്രഖ്യാപിച്ചു. കണ്ണൂരില്‍ സുന്നി സംഘടനകളുടെ ആസ്ഥാനമായ അബ്‌റാര്‍ മസിജിദും തത്ക്കാലം തുറക്കില്ല. പുനലൂര്‍ ആലഞ്ചേരി മുസ്‌ലീം ജമാഅത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളികളും തിരുവനന്തപുരം പാളയം ജുമാ മസ്ജിദും തുറക്കില്ല.
ലോക് ഡൗണ്‍ ഇളവുകള്‍ ഘട്ടംഘട്ടമായി അനുവദിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്നത്. എന്നാല്‍ പത്ത് വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശനമില്ല.
ഗുരുവായൂരില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ഒരു ദിവസം 600 പേര്‍ക്ക് മാത്രം ദര്‍ശനം അനുവദിക്കും. വലിയമ്പലം വരെ മാത്രമാണ് പ്രവേശനം. എന്നാല്‍ പ്രസാദവും നിവേദ്യവും നല്‍കില്ല. ഒരു ദിവസം 60 വിവാഹങ്ങള്‍ വരെ നടത്താം. 50 പേരില്‍ കൂടുതല്‍ ഒരു കല്ലാണത്തിന് പാടില്ല. വിവാഹസമയത്തിനും രജിസ്‌ട്രേഷനുണ്ടാകും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 15ന് നിലവില്‍ വരും. അതുവരെ ദര്‍ശനത്തിന് നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം.
ശബരിമലയില്‍ മാസപൂജക്ക് വെര്‍ച്വല്‍ ക്യൂ മാത്രം ഉണ്ടാകും. മണിക്കൂറില്‍ 200 പേര്‍ക്ക് മാത്രം പ്രവേശനം ഉണ്ടാകും. ഇതര സംസ്ഥാനങ്ങളിലെ ഭക്തര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ശബരിമലയിലെ മേല്‍ശാന്തിമാര്‍ക്ക് 65 വയസ്സ് നിയന്ത്രണം ബാധകമായിരിക്കില്ല.

Keywords: News, Kerala, Kochi, Mosque, COVID19, diseased, Health, Lockdown, Sabarimala Temple, Guruvayoor Temple, Mosque in Ernakulam will Not be Opened
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.