Pregnancy | ഗർഭിണികളിലെ ഛർദി, ഓക്കാനം ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 
Morning Sickness: Nausea and Vomiting of Pregnancy

Image Credit: Meta Ai

ADVERTISEMENT

ഗർഭകാലത്തു കൊതി തോന്നുന്നു എന്ന് പറഞ്ഞു എല്ലാ ഭക്ഷണവും വാരി വലിച്ചു കഴിക്കുന്നവരും കുറവല്ല. അത്തരം ശീലങ്ങൾ നല്ലതല്ല

കൊച്ചി: (KVARTHA) ഗർഭിണികളിൽ (Pregnancy) സാധാരണ കണ്ടുവരുന്നതാണ് ഓക്കാനം (Nausea), ഛർദി (Vomiting) പോലെയുള്ള അസ്വസ്ഥതകൾ. ഇത് പൂർണമായും മാറ്റാൻ കഴിയില്ലെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ തോത് കുറയ്ക്കാൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിൽ പ്രധാനമാണ് പോഷക (Nutrient) സമ്പുഷ്ടമായ ആഹാര ശൈലി (Diet) പിന്തുടരുക എന്നത്. ഗർഭിണിക്ക് മാത്രമല്ല കുഞ്ഞിനും പോഷകങ്ങൾ ആവശ്യമാണ്. 

Aster_MIMS

കൂടാതെ വിറ്റാമിനുകൾ (Vitamins) അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നതും ഓക്കാനം, ഛർദി തുടങ്ങിയ 'മോണിങ് സിക്നെസ്' (Morning sickness) പ്രശ്നങ്ങൾക്ക് പരിഹാര മാർഗമാണ്. ഗർഭകാലത്തു വിറ്റാമിൻ ബി 6 കോർ (Vitamin B6) സപ്ലിമെന്ററുകൾ ആവശ്യമാണ്. ഗർഭിണിക്കും കുഞ്ഞിനും ആരോഗ്യത്തിന് ഗുണകരം എന്നതിനൊപ്പം മോണിങ് സിക്നെസിനും ചെറിയ തോതിൽ പരിഹാരമാണ്. അതിനാൽ ഡോക്ടറുടെ നിർദേശ പ്രകാരമുള്ള വിറ്റാമിൻ സപ്ലിമെന്ററുകളും വിറ്റാമിൻ അടങ്ങിയ ഭക്ഷണവും ധാരാളം കഴിക്കുക. 

കൂടാതെ, ഗർഭകാലത്തു ഏറ്റവും ആവശ്യമാണ് വെള്ളം. ധാരാളമായി വെള്ളം കുടിക്കുന്നതും മോണിങ് സിക്നെസ് കുറയ്ക്കാം. ഗർഭകാലത്തു ശരീരത്തിൽ ആവശ്യമായ ജലാംശം കിട്ടാതെ വരുമ്പോഴും ഛർദി, ഓക്കാനം എന്നിവ ഉണ്ടാവാറുണ്ട്. നിർജലീകരണം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ കൂടി ബാധിക്കുന്നതാണ്. എട്ട് ഗ്ലാസ് വെള്ളം എങ്കിലും ദിവസവും കുടിക്കേണ്ടത് അത്യാവശ്യമാണ്. കഞ്ഞി വെള്ളം, ഇളനീർ, ഫ്രഷ് ജ്യൂസുകൾ, ഇവയെല്ലാം കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. 

ഗർഭകാലത്തു കൊതി തോന്നുന്നു എന്ന് പറഞ്ഞു എല്ലാ ഭക്ഷണവും വാരി വലിച്ചു കഴിക്കുന്നവരും കുറവല്ല. അത്തരം ശീലങ്ങൾ നല്ലതല്ല. പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ കൃത്യ സമയത്തും അളവിലും കഴിക്കുക. മൂന്ന് നേരത്തെ ഭക്ഷണം കുറച്ചു കുറച്ചായിട്ട് ആറ് നേരമാക്കി കഴിക്കുന്നതും നല്ലതാണ്. ഇതെല്ലാം നിങ്ങളുടെ ഓക്കാനം, ഛർദി പ്രശ്‌നങ്ങളെ വിദൂരമാക്കാൻ സഹായിച്ചേക്കാം. 

മധുര പലഹാരങ്ങൾ കഴിക്കുന്നത് കുറയ്ക്കാനും ശ്രദ്ധിക്കുക. ചോക്ലേറ്റ് (Chocolate) പോലെയുള്ള മധുരങ്ങൾ അമിതമായി കഴിക്കുമ്പോൾ വയറ്റിൽ കലോറി വർധിച്ചാൽ അവ ഓക്കാനം, ഛർദി പോലെയുള്ള അസ്വസ്ഥകളിലേക്ക് എത്തിച്ചേക്കാം. അത് കൊണ്ട് ബേക്കറി സാധനങ്ങൾ മാത്രമല്ല, മധുരമുള്ളത് എന്താണെങ്കിലും അമിതമായി കഴിക്കാതിരിക്കുക. അമ്മയുടെ മാത്രമല്ല കുഞ്ഞിന്റെയും ആരോഗ്യത്തെ ഇത് ബാധിച്ചേക്കാം. 

പഞ്ചസാരയുടെ അമിതമായ ഉപയോഗം ഗർഭകാലത്ത് അമിതമായ ശരീര ഭാരത്തിലേക്കും പ്രമേഹ രോഗത്തിലേക്കും വരെ എത്തിച്ചേക്കാം. പ്രോട്ടീൻ (protein) അടങ്ങിയ ലഘു ഭക്ഷണങ്ങൾ, ധാരാളം പഴങ്ങൾ പച്ചക്കറികൾ ഇവയെല്ലാം കഴിക്കുക. നല്ല ഭക്ഷണ ശൈലി ഗ്യാസ്ട്രബിൾ, ദഹനത്തിലെ പ്രശ്നങ്ങൾ, ഛർദി പോലെയുള്ള അസ്വസ്ഥകളിൽ നിന്ന് ആശ്വാസം പകരും.

ഗർഭകാലത്ത് ഓക്കാനം, ഛർദി പോലുള്ള അസ്വസ്ഥതകൾ സാധാരണമാണെങ്കിലും, അവ അമിതമാണെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്. ഗർഭകാലത്ത് ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും പ്രധാനമാണ്. ഇത് നിങ്ങൾക്കും നിങ്ങളുടെ കുഞ്ഞിനും ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഈ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡോക്ടറുമായി സംസാരിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia