മൂന്നാം തരംഗത്തില്‍ രോഗബാധിതര്‍ കൂടുന്നു; രോഗിയുമായി ബന്ധപ്പെട്ട എല്ലാവര്ക്കും ക്വാറന്റൈന് വേണ്ട; വെള്ളിയാഴ്ചയും കോവിഡ് കേസുകള്‍ 50,000 ന് മുകളില്‍ തന്നെയെന്നും ആരോഗ്യമന്ത്രി
Jan 28, 2022, 17:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 28.01.2022) സംസ്ഥാനത്ത് മൂന്നാം തരംഗത്തില്‍ രോഗബാധിതര്‍ കൂടുന്നുണ്ടെങ്കിലും ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഐസിയു വെന്റിലേറ്റര്‍ ഉപയോഗവും കൂടുന്നില്ലെന്ന് പറഞ്ഞ മന്ത്രി നിലവില്‍ രോഗികളില്‍ 3.6% പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുളളതെന്നും വ്യക്തമാക്കി.
ഐസിയുവില്‍ 40% കോവിഡ് രോഗികളാണ് ഉള്ളത്. സ്വകാര്യ ആശുപത്രികളിലും രോഗികളുടെ എണ്ണം കുറവാണ്. ഫെബ്രവരി രണ്ടാം ആഴ്ചയോടെ കേസുകള്‍ താഴ്ന്നു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വെള്ളിയാഴ്ചയും 50,000 ത്തിന് മുകളില്‍ തന്നെയെന്നും മന്ത്രി പറഞ്ഞു.
കോവിഡിന്റെ മൂന്നാം തരംഗത്തില്‍ പ്രതിരോധ തന്ത്രം വ്യത്യസ്തമാണെന്നും മന്ത്രി വിശദീകരിച്ചു. രോഗിയുമായി ബന്ധമുള്ള എല്ലാവര്ക്കും ഇനി ക്വറന്റൈന് ആവശ്യമില്ല. കോവിഡ് രോഗിയെ പരിചരിക്കുന്ന ആള്‍ക്ക് മാത്രം ക്വറന്റൈന് മതിയാകും. രോഗനിര്‍ണയത്തിന് ടെലി കണ്സള്ടേഷന് പരമാവധി ഉപയോഗിക്കണം. വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ടെലി-കണ്സള്ടേറ്റഷനു വേണ്ടി ഉപയോഗിക്കും. സന്നദ്ധ സേവനത്തിന് രണ്ടു മാസത്തേക്ക് ഡോക്ടര്‍മാരെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
മുതിര്‍ന്ന പൗരന്മാര്, ഒറ്റയ്ക്ക് കഴിയുന്ന കോവിഡ് ബന്ധിതരായ സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേക പരിചരണത്തിന് നിര്‍ദേശം നല്‍കിയതായും മന്ത്രി വിശദീകരിച്ചു. ഗര്‍ഭിണികളുടെ പ്രത്യേക ലിസ്റ്റ് തയാറാക്കും. ആവശ്യമായവര്‍ക്ക് പ്രത്യേക പരിചരണം നല്‍കും. കണ്ട്രോള് റൂം വെള്ളിയാഴ്ച സജ്ജമാക്കുമെന്നും മന്ത്രി വിശദീകരിച്ചു.
അതിനിടെ കേരളത്തില്‍ സമൂഹവ്യാപനം നടന്നതായുള്ള സാധ്യത തള്ളാതിരുന്ന ആരോഗ്യമന്ത്രി, ലക്ഷണമില്ലാതെ പോസിറ്റിവ് ആയ ആളുകള്‍ സമൂഹത്തില്‍ ഉണ്ടാകുമെന്നും ഫെബ്രവരി രണ്ടാം ആഴ്ചയോടെ കേസുകള്‍ താഴ്ന്നു തുടങ്ങുമെന്നും പറഞ്ഞു.
Keywords: More than 50000 Covid patients in state says health minister Veena George and change in quarantine, Thiruvananthapuram, News, Health, Health and Fitness, Health Minister, COVID-19, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

