Fish Dishes| പച്ചമീന്‍ പാകം ചെയ്ത് കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വാസ്ഥ്യം; വീട്ടമ്മയ്ക്ക് പിന്നാലെ നെടുങ്കണ്ടം, തൂക്കുപാലം മേഖലയിലെ നിരവധി ആളുകള്‍ ചികിത്സ തേടുന്നതായി റിപോര്‍ട്; കൂടുതല്‍ അന്വേഷണം നടത്തണമെന്ന് മെഡികല്‍ ഓഫീസര്‍
Apr 24, 2022, 10:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇടുക്കി: (www.kvartha.com) ജില്ലയില്‍ പാകം ചെയ്ത പച്ചമീന്‍ കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നവരുടെ എണ്ണം റിപോര്‍ട് ചെയ്യുന്നത് വര്‍ധിച്ചുവരുന്നു. മീന്‍ കഴിച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നെടുങ്കണ്ടം, തൂക്കുപാലം മേഖലയിലെ നിരവധി ആളുകള്‍ ചികിത്സ തേടുന്നതായി റിപോര്‍ട്.
ചികിത്സക്കായി 11 വയസുകാരനടക്കം ശനിയാഴ്ച എത്തിയെന്ന് കെ പി കോളനി മെഡികല്‍ ഓഫീസര്‍ ഡോ. വി കെ പ്രശാന്ത് പറഞ്ഞു. നെടുങ്കണ്ടം 22-ാം വാര്‍ഡിലെ താമസക്കാരനായ സുരേന്ദ്രന്റെ പരാതിയില്‍ മേല്‍ ജില്ലാ മെഡികല്‍ ഓഫീസര്‍ക്ക് കത്തയച്ചതായും ഡോ. വി കെ പ്രശാന്ത് അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച നെടുങ്കണ്ടത്തെ സ്വകാര്യ മീന്‍ വില്‍പ്പനശാലയില്‍ നിന്നും വാങ്ങിയ കട്ട്‌ല മീന്‍ കഴിച്ചതിനെ തുടര്‍ന്ന് സുരേന്ദ്രന്റെ മകന് ശരീരിക അസ്വസ്ഥത ഉണ്ടായെന്നും ഇതിനെ തുടര്‍ന്ന് നെടുങ്കണ്ടത്തെ ഹോമിയോ ആശുപത്രിയിലെ ചികിത്സ തേടിയെന്നും പരാതിയില്‍ പറയുന്നു. എന്നിട്ടും രോഗശമനം ഉണ്ടാകാത്തതിനെ തുടര്‍ന്ന് കെ പി കോളനി കുടുംബാരോഗ്യ കേന്ദ്രത്തില്‍ മകനെ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം വറുത്ത മീന്‍ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തോവാളപ്പടി വല്യാറച്ചിറ പുഷ്പവല്ലി(60)യെ നെടുങ്കണ്ടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന വീട്ടമ്മ സംഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
രണ്ടാഴ്ച മുന്‍പ് തൂക്കുപാലം മേഖലയില്‍ പച്ചമീനിന്റെ അവശിഷ്ടം കഴിച്ച് പൂച്ചകള്‍ ചത്തിരുന്നുവെന്നും മീന്‍ കഴിച്ച കുട്ടികള്‍ക്ക് വയറുവേദനയും അനുഭവപ്പെട്ട് ചികിത്സ തേടിയെന്നും പട്ടം കോളനി മെഡികല്‍ ഓഫിസര്‍ ആരോഗ്യ വകുപ്പിന് റിപോര്‍ട് നല്‍കിയിരുന്നു.
മീന്‍ കഴിച്ചിട്ടുള്ള പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്ന് ജില്ലാ മെഡികല്‍ ഓഫീസര്‍ക്ക് നല്‍കിയ കത്തില്‍ ഡോ. വി കെ പ്രശാന്ത് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം, റമദാനിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയില്‍ പൊന്നാനി മീന്‍ മാര്‍കെറ്റില്‍ നിന്ന് ഫോര്‍മാലിന്‍ ചേര്‍ത്ത മീന്‍ പിടിച്ചെടുത്തിരുന്നു. പൊന്നാനി കൊല്ലന്‍പടിയിലെ മീന്‍ മാര്‍കെറ്റില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗവും നഗരസഭാ ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഫോര്‍മാലിന്‍ ചേര്‍ത്ത 300 കിലോയോളം മീന്‍ മൂന്ന് സ്റ്റാളുകളില്‍ നിന്നായി പിടികൂടിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

