Veena George | സംസ്ഥാനത്ത് കൂടുതല്‍ വാനരവസൂരി ബാധ സ്ഥിരീകരിച്ചേക്കാം; എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
Jul 25, 2022, 16:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) വായനാടില്‍ വാനരവസൂരി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചേക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേസുകള്‍ ഉയര്‍ന്നേക്കാമെങ്കിലും വാനരവസൂരിയെക്കുറിച്ച് അനാവശ്യ ആശങ്കയുടെ ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിലവില്‍ രോഗം ബാധിച്ച മൂന്ന് പേരുടേയും സമ്പര്‍ക്കപട്ടികയിലുള്ള എല്ലാവരുടേയും സാംപിളുകള്‍ നെഗറ്റീവാണെന്ന് മന്ത്രി അറിയിച്ചു.
വ്യാപനശേഷി കുറവാണെങ്കിലും ഇനിയും കൂടുതല്‍ കേസുകള്‍ റിപോര്‍ട് ചെയ്യാനാണ് സാധ്യതയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. കോവിഡ് കണക്കുകള്‍ സംബന്ധിച്ച കേന്ദ്രവിമര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്നും ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

