സദാചാര ഗുണ്ടകൾ 46 കാരനെ നഗ്നനാക്കി മർദ്ദിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശ്ശൂർ: (www.kvartha.com 15.01.2017) കൊടുങ്ങല്ലൂരിൽ 46 കാരനെ നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് അതി ക്രൂരമായി മർദ്ദിച്ചു. പള്ളിപ്പറമ്പിൽ സലാമിനേയാണ് ഒരു സംഘമാളുകൾ തല്ലിച്ചതച്ചത്. മർദ്ദനമേറ്റ് ഗുരുതരാവസസ്ഥയിലായ ഇയാളെ പോലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ശനിയാഴ്ച രാത്രിയാണ് അഴീക്കോട് മേനോൻ നഗറിൽ വെച്ച് യുവാവിനെ സംശയകരമായി കണ്ടെന്നാരോപിച്ച് അക്രമിച്ചത്. പൂർണമായും നഗ്നനാക്കിയ ഇയാളുടെ കൈകാലുകൾ പോസ്റ്റിനോട് ചേർത്ത് കെട്ടിയിട്ടായിരുന്നു മർദ്ദനം. മുഖത്തും ശരീരത്തിലും മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്. പല്ലുകളും കൊഴിഞ്ഞിട്ടുണ്ട്. ഇയാളുടെ നഗ്ന ഫോട്ടോ ഇന്റെർനെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
സദാചാര ഗുണ്ടകൾ 46 കാരനെ  നഗ്നനാക്കി മർദ്ദിച്ചു


സലാമിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പരിചയമുണ്ടായിരുന്ന ഒരാളാണ് കൂട്ടിക്കൊണ്ട് പോയതെന്ന് സലാം മൊഴി കൊടുത്തിട്ടുണ്ട്. അതേ സമയം സലാം ദിവസവും രാത്രി പ്രദേശത്തെ അടുത്തുള്ള ഒരു വീട്ടിലേക്ക് പോകുന്നതായി കാണാറുണ്ടെന്ന് നാട്ടുകാരിൽ ഒരാൾ പോലീസിനോട് പറഞ്ഞു. വിശദ വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.

Image Credit: Chandrika

സദാചാര ഗുണ്ടകൾ 46 കാരനെ  നഗ്നനാക്കി മർദ്ദിച്ചു

Summary: Moral goons attack man. In an incident of moral policing, a 47 year old man was stripped and beaten up by a gang at Menon bazar in Azhikode in Kodungallur after he was found.


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia