കോവിഡ് ബാധിച്ച് മരിച്ചവരുടെ പേര് ഉള്പെടുത്തിയ പട്ടിക മാസങ്ങള്‍ക്കുശേഷം സര്‍കാര്‍ പുറത്തുവിട്ടു
Jul 3, 2021, 20:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.07.2021) കോവിഡ് ബാധിച്ചു മരിച്ചവരുടെ പേര് ഉള്പെടുത്തിയ പട്ടിക മാസങ്ങള്‍ക്കുശേഷം സര്‍കാര്‍ പുറത്തുവിട്ടു. ജില്ലാടിസ്ഥാനത്തില്‍ പേരും വയസും സ്ഥലവും മരണത്തീയതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ് ഡെയ്ലി ബുള്ളറ്റിനിന്റെ ഭാഗമായാണ് പട്ടിക പ്രസിദ്ധീകരിച്ചത്. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിച്ച 135 പേരുടെ പട്ടികയാണ് ബുള്ളറ്റിനില്‍ ഉള്‍പെടുത്തിയത്.
നേരത്തേ ഓരോ ദിവസത്തെയും മരണസംഖ്യയ്ക്കൊപ്പം അവരുടെ പേരുവിവരങ്ങളും പുറത്തുവിട്ടിരുന്നു. 2020 ഡിസംബര്‍ 22നുശേഷം ആരോഗ്യവകുപ്പിന്റെ ബുള്ളറ്റിനില്‍ ജില്ല, പുരുഷന് അല്ലെങ്കില്‍ സ്ത്രീ, പ്രായം എന്നിവ മാത്രമാണ് പ്രസിദ്ധീകരിച്ചിരുന്നത്.
ഇതുകാരണം പട്ടികയില്‍ ഉള്‍പെട്ടവരെയും ഒഴിവാക്കപ്പെട്ടവരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പേരു പ്രസിദ്ധീകരിക്കാത്തതിനാല്‍ ഒഴിവാക്കപ്പെട്ടതിനെതിരെ പരാതി നല്‍കാനും കഴിയുമായിരുന്നില്ല. ഇതിനെ വിമര്‍ശിച്ച് പ്രതിപക്ഷം അടക്കം രംഗത്തെത്തിയ സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത്.
Keywords: Months later, government released a list of those who had died of Covid, Thiruvananthapuram, News, Politics, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

