മഴക്കാലമെത്തിയതോടെ അപ്പര്‍കുട്ടനാട്ടില്‍ ജലസാംക്രമിക രോഗസാധ്യതയേറി
Jun 2, 2018, 10:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹരിപ്പാട്:(www.kvartha.com 02/06/2018) മഴക്കാലമെത്തിയതോടെ അപ്പര്‍കുട്ടനാട്ടില്‍ ജലസാംക്രമിക രോഗസാധ്യതയേറി. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഇവിടെ നടപ്പാക്കിയിട്ടില്ല. റോഡുവക്കിലും നദീതീരങ്ങളിലും തള്ളുന്നമാലിന്യങ്ങള്‍ മഴയാരംഭിച്ചതോടെ അഴുകി ദുര്‍ഗന്ധപൂരിതമാണ്. ഹരിപ്പാട് വീയപുരം റോഡില്‍ അക്കര മുറിഞ്ഞപുരയ്ക്കല്‍പാലത്തിന്റെ വശങ്ങളില്‍ കൊണ്ടു തള്ളുന്ന മാലിന്യങ്ങള്‍ റോഡിലേക്ക് ഒലിച്ചിറങ്ങി റോഡില്‍ വഴുവഴുപ്പ് സൃഷ്ടിക്കുന്നു. ജില്ലയുടെ പടിഞ്ഞാറന്‍ പഞ്ചായത്തുകളില്‍ മഴക്കാല പൂര്‍വ ശുചീകരണത്തിന് യോഗങ്ങള്‍ വിളിച്ചുതുടങ്ങിയതേയുള്ളൂ.
ആരോഗ്യവകുപ്പിന്റെ സഹകരണം പടിഞ്ഞാറന്‍ മേഖലകളില്‍ കുറവാണെന്ന് എക്കാലത്തെയും ആരോപണമാണ്. ചില പഞ്ചായത്തുകള്‍ മഴക്കാല ശുചികരണമെന്ന പേരില്‍ മുന്‍ കാലത്തെ പോലെ ചില തട്ടിക്കൂട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചെങ്കിലും ഫലപ്രദ നടപടികള്‍ സ്വീകരിച്ചിട്ടില്ല. കുട്ടനാട്ടില്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളില്‍ സാംക്രമിക രോഗസാധ്യത ഏറെയാണ്. വെള്ളം കെട്ടിക്കിടക്കുന്ന പാടശേഖരങ്ങളിലേയും ഇടത്തോടുകളിലേയും മാലിന്യങ്ങള്‍ മഴ പെയ്യുമ്പോള്‍ ഒലിച്ചിറങ്ങി രോഗങ്ങള്‍ പകരാനിടയുണ്ട്.
പുളിക്കീഴ്, പരുമല പാലങ്ങളുടെ വശങ്ങളില്‍ തള്ളുന്ന മാലിന്യങ്ങള്‍ റോഡിലൂടെ ഒഴുകിയിറങ്ങി വഴുവഴുപ്പുണ്ടാക്കുന്നു. മാത്രമല്ല ജനവാസ പ്രദേശങ്ങളിലേക്ക് ഇത് ഒഴുകിയെത്തുന്നു. കഴിഞ്ഞ വര്‍ഷം മഴക്കാലത്ത് ഈ പ്രദേശങ്ങളില്‍ എലിപ്പനി വ്യാപകമായിരുന്നു. അപ്പര്‍കുട്ടനാടന്‍ മേഖലയിലെ കോളനികളുടെ അവസ്ഥയും സുരക്ഷിതമല്ല. പഴക്കമേറിയ പൊട്ടിയൊലിക്കുന്ന ശൗചാലയങ്ങള്‍ രോഗസാധുത ഉയര്‍ത്തുന്നു.
മഴ പെയ്താല്‍ തന്നെ വെള്ളക്കെട്ടാണിവിടം കുടുംബശ്രീയുടെ സഹകരണത്തില്‍ വീടുകളില്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതരണം മാത്രമാണ് പൂര്‍വ്വ ശുചീകരണമെന്ന പേരില്‍ നടക്കുന്നത്. അധികൃതരുടെ മേല്‍നോട്ടമില്ലായ്മ കാരണം ഇത് ഫലപ്രദമല്ല. ഇവിടുത്തെപ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സജീവമാകണ്ടതുണ്ട്. ഈ മേഖലയില്‍ പനി ബാധിതര്‍ ഏറെയുണ്ട്. വേണ്ടത്ര മരുന്നുകള്‍ ഇവിടെ ലഭ്യമല്ല. ജീവനക്കാരുടെ കുറവും ഉണ്ട്. മഴക്കാല സമയത്ത് ഈ ആശുപത്രികളുടെ സമയം ദീര്‍ഘിപ്പിക്കണം എന്ന ആവശ്യവുമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Health, Kuttanad, Hospital,Waste, Hospital, Monsoon season; water born disease treat in upper kuttanad

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.