Child Health | മഴക്കാലത്ത് കുട്ടികളുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 
Health
Health


വീടും പരിസരവും വൃത്തിയാക്കുക

കൊച്ചി: (KVARTHA) വേനലിനെ സംബന്ധിച്ചു മഴ (Rain) സുഖമുള്ളതാണെങ്കിലും മഴക്കാലം നിറയെ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്, പ്രത്യേകിച്ച് കുട്ടികളിൽ. മുതിർന്നവരേക്കാൾ രോഗ പ്രതിരോധ ശേഷി കുറവാണ് കുട്ടികളിൽ. അത് കൊണ്ട് തന്നെ മഴക്കാല രോഗങ്ങൾ (Rainy season diseases) പെട്ടെന്നു പകരാൻ സാധ്യത കൂടുതലാണ്. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

കുട്ടികളിൽ ഏറ്റവും പ്രധാനം ശുചിത്വമാണ്. വൃത്തിയുള്ള ശരീരവും വൃത്തിയുള്ള വസ്ത്രവും നിർബന്ധമാക്കുക. വൃത്തിയുള്ള സാഹചര്യങ്ങളിൽ പാകം ചെയ്‌ത ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുക. മഴ നനയുന്ന കുട്ടികളെ ശുദ്ധമായ വെള്ളത്തിൽ കുളിക്കാൻ ശീലിപ്പിക്കുക. ഐസ്, ഐസ്ക്രീം പോലെയുള്ള തണുപ്പ് കൂടിയ ആഹാരങ്ങൾ ഒഴിവാക്കാം. ജങ്ക് ഫുഡുകളും സ്ട്രീറ്റ് ഫുഡുകളും പരമാവധി ഒഴിവാക്കാം. ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉറപ്പാക്കുക. 

Health

മഴവെള്ളം ചിലപ്പോൾ അസിഡിറ്റി ഉള്ളതും നിങ്ങളുടെ കുട്ടിയുടെ ആരോഗ്യത്തിന് അനുയോജ്യമല്ലാത്ത മാലിന്യങ്ങൾ അടങ്ങിയതുമാണ്. വീടും പരിസരവും വൃത്തിയാക്കുക. കെട്ടി നിൽക്കുന്ന വെള്ളങ്ങൾ വലിയ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഡെങ്കിപ്പനി, മലമ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന കൊതുകുകൾ പെറ്റ് പെരുകാൻ കാരണമാകുന്നു. അതിനാൽ, നിങ്ങളുടെ ബാൽക്കണി, പൂച്ചട്ടികൾ, ഒഴിഞ്ഞ പാത്രങ്ങൾ എന്നിവ ഓരോ മഴയ്ക്കു ശേഷവും വെള്ളം കെട്ടിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുക.

ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവഗണിക്കരുത് 

ശുദ്ധമല്ലാത്ത വെള്ളത്തിൽ തയ്യാറാക്കിയ പാനീയങ്ങളോ ഭക്ഷണങ്ങളോ കഴിക്കാതിരിക്കുക. പുറത്തു നിന്നുള്ള ഭക്ഷണം ഒഴിവാക്കാം. പഴങ്ങളും പച്ചക്കറികളും നല്ല രീതിയിൽ കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രം പാചക വിധേയമാക്കുക. ധാരാളം വെള്ളം കുടിക്കുക. മഴക്കാലം കുട്ടികളുടെ ആരോഗ്യത്തിന് ഏറ്റവും അപകടകരമായ സമയങ്ങളിലൊന്നാണ്. ഈ സമയത്ത് അണുബാധകൾ പെട്ടെന്ന് പടരാൻ സാധ്യതയുണ്ട്, അതിനാൽ നിങ്ങളുടെ കുട്ടിക്ക് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണേണ്ടത് പ്രധാനമാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia