Guidelines | മങ്കിപോക്‌സ്: സ്വകാര്യ ആശുപത്രികള്‍ക്കുള്‍പെടെ ചികിത്സാമാര്‍ഗരേഖ; ഐസൊലേഷനില്‍ കഴിയുന്ന രോഗിയുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പെടെ സമ്പര്‍ക്ക പട്ടികയിലുള്ളത് 11 പേര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (www.kvartha.com) രാജ്യത്ത് ആദ്യമായി കേരളത്തില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രതയുമായി ആരോഗ്യവകുപ്പ്. സ്വകാര്യ ആശുപത്രികള്‍ക്കുള്‍പെടെ ചികിത്സാമാര്‍ഗരേഖ നല്‍കി. വിദേശത്ത് നിന്നെത്തുന്നവരില്‍ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ സാംപിള്‍ വിദഗ്ധ പരിശോധനക്കയക്കും. സംശയമുള്ളവര്‍ സര്‍കാര്‍ ആശുപത്രികളില്‍ ചികിത്സ തേടണം.

രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡികല്‍ കോളജില്‍ ഐസൊലേഷനില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. രോഗിയുടെ അടുത്ത ബന്ധുക്കള്‍ അഞ്ചുപേരും വിമാനത്തില്‍ ഒപ്പം യാത്ര ചെയ്തവരും ഉള്‍പെടെ 11 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്.
Aster mims 04/11/2022

Guidelines | മങ്കിപോക്‌സ്: സ്വകാര്യ ആശുപത്രികള്‍ക്കുള്‍പെടെ ചികിത്സാമാര്‍ഗരേഖ; ഐസൊലേഷനില്‍ കഴിയുന്ന രോഗിയുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പെടെ സമ്പര്‍ക്ക പട്ടികയിലുള്ളത് 11 പേര്‍


ജൂലൈ 12-ന് യുഎഇയില്‍ നിന്ന് എത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം വിമാനത്താളവത്തിലെത്തിയ ഇദ്ദേഹം ടാക്‌സിയില്‍ വീടിനടുത്തെത്തി വീട്ടില്‍ കയറാതെ അമ്മയുമായി എന്‍ എസ് സഹകരണ ആശുപത്രിയിലെത്തി. രോഗിതന്നെ മങ്കി പോക്‌സ് ആണെന്ന സംശയം പ്രകടിപ്പിച്ചിരുന്നു.

തുടര്‍ന്ന് പാരിപ്പള്ളി മെഡികല്‍ കോളജ് ആശുപത്രിയിലെ പകര്‍ചവ്യാധി വിഭാഗത്തിലേക്ക് മാറ്റുകയും രോഗിയുടെ സ്രവത്തിന്റെ സാംപിള്‍ വ്യോമമാര്‍ഗം പൂനെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് രോഗബാധ സ്ഥിരീകരിച്ച് റിപോര്‍ട് വന്നത്.

രോഗിയോടൊപ്പം വിമാനത്തിലുണ്ടായിരുന്നവരെയും രോഗി ആദ്യമെത്തിയ ആശുപത്രിയില്‍ പരിശോധിച്ച ഡോക്ടര്‍മാരെയും 21 ദിവസം നിരീക്ഷണത്തിലാക്കും. സംശയമുണ്ടായാല്‍ സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയയ്ക്കും.

രോഗബാധ റിപോര്‍ട് ചെയ്ത ഉടന്‍തന്നെ ദ്രുതകര്‍മസമിതി യോഗം ചേര്‍ന്നു. പാടുകളോടെയോ ചൊറിച്ചിലോടെയോ പനിയുമായെത്തുന്നവരെ നിരീക്ഷിക്കാന്‍ സംവിധാനമേര്‍പ്പെടുത്തി. എല്ലാ ജീവനക്കാര്‍ക്കും പരിശീലനം നല്‍കാനും നടപടി തുടങ്ങി.

Keywords: Monkeypox: Treatment options including private hospitals Kollam, News, Health, Health and Fitness, Treatment, Hospital, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia