Monkey pox | കുട്ടികളില്‍ മങ്കിപോക്‌സ് വൈറസ് പകരാന്‍ സാധ്യത കൂടുതല്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം; നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഐ സി എം ആര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ആഗോള തലത്തില്‍ തന്നെ ആരോഗ്യ രംഗത്ത് മങ്കിപോക്സ് ഭീഷണിയായിരിക്കുന്ന സാഹചര്യത്തില്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് മെഡികല്‍ റിസര്‍ച് (ICMR). വെള്ളിയാഴ്ചയായിരുന്നു ഇത് സംബന്ധിച്ച ഐ സി എം ആറിന്റെ ആദ്യ പ്രതികരണം പുറത്തുവന്നത്. ഐ സി എം ആറിലെ ശാസ്ത്രജ്ഞയായ ഡോ. അനുപമ മുഖര്‍ജി എ എന്‍ ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Aster mims 04/11/2022

കുട്ടികളുടെ കാര്യത്തില്‍ മങ്കിപോക്സ് വൈറസ് പകരാന്‍ സാധ്യത കൂടുതലാണെന്നും ഇത് കൂടുതല്‍ ഭീഷണിയാണെന്നും ഐ സി എം ആര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കുട്ടികള്‍ക്ക് മങ്കിപോക്സ് പെട്ടെന്ന് പടരാനുള്ള സാധ്യതയുണ്ടെന്നും മുതിര്‍ന്നവര്‍ സ്മോള്‍പോക്സ് വാക്സിന്‍ എടുത്തവരായിരിക്കുമെന്നും അനുപമ മുഖര്‍ജി പറഞ്ഞു. മങ്കിപോക്സ് ബാധിതരുമായി അടുത്ത് ഇടപെഴകുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശവും അവര്‍ മുന്നോട്ടുവെച്ചു.

എന്നാല്‍ ഇന്‍ഡ്യയില്‍ ഇതുവരെ മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടില്ലാത്തതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വൈറസിനെ നേരിടാന്‍ ഇന്‍ഡ്യ സന്നദ്ധമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇതുവരെ 20 രാജ്യങ്ങളിലായി 200ഓളം മങ്കിപോക്സ് കേസുകളാണ് റിപോര്‍ട് ചെയ്തിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിടന്‍, സ്പെയ്ന്‍, പോര്‍ചുഗല്‍, ജര്‍മനി, ഇറ്റലി, ബെല്‍ജിയം എന്നിവിടങ്ങളിലും യുഎസ്, കാനഡ, ഓസ്ട്രേലിയ, യു എ ഇ എന്നീ രാജ്യങ്ങളിലുമടക്കമാണ് നിലവില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുള്ളത്.

കുരങ്ങന്മാരില്‍ ആദ്യം കണ്ടെത്തിയ മങ്കിപോക്സ് പിന്നീട് വൈറസ് കാരിയറുമായി അടുത്തിടപഴകുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പടരുക. സാധാരണയായി ആഫ്രികക്ക് പുറത്ത് അപൂര്‍വമായി മാത്രമാണ് മങ്കിപോക്‌സ് പടരാറുള്ളത്.

കടുത്ത പനിയും ദേഹത്ത് തിണര്‍ത്ത് പൊന്തുന്നതുമാണ് മങ്കിപോക്‌സിന്റെ സാധാരണ ലക്ഷണങ്ങള്‍. കൃത്യമായ ചികിത്സയില്ലാത്ത ഈ രോഗം സാധാരണയായി രണ്ട് മുതല്‍ നാല് ആഴ്ചകള്‍ക്ക് ശേഷം ഭേദമാകാറുണ്ട്.

Monkey pox | കുട്ടികളില്‍ മങ്കിപോക്‌സ് വൈറസ് പകരാന്‍ സാധ്യത കൂടുതല്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം; നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഐ സി എം ആര്‍


Keywords: Monkeypox outbreak: ICMR says children more at risk, urges people to watch out for these symptoms - Details here, New Delhi, News, Health, Health and Fitness, Warning, National, Children.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script