Monkeypox | കണ്ണൂരില്‍ മങ്കിപോക്‌സ് ജാഗ്രത ശക്തമാക്കി; രോഗിയുടെ കുടുംബാംഗങ്ങളും ഒരു ടാക്‌സി ഡ്രൈവറും നിരീക്ഷണത്തില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കണ്ണൂര്‍: (www.kvartha.com) പ്രവാസി യുവാവിന് മങ്കിപോക്‌സ് സ്ഥിരീകരിച്ചതോടെ കണ്ണൂരില്‍ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗിയുടെ കുടുംബാംഗങ്ങളും ഒരു ടാക്‌സി ഡ്രൈവറും നിരീക്ഷണത്തിലാണ്. ചികിത്സയിലുള്ളയാള്‍ക്ക് കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കമുണ്ടോയെന്ന് അറിയാനുള്ള നടപടികള്‍  ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡികല്‍ ഓഫിസര്‍ ഡോ. നാരായണ്‍ നായ്ക്ക് അറിയിച്ചു.
Aster mims 04/11/2022

സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോയെന്ന കാര്യവും നിരീക്ഷിച്ച് വരികയാണ്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പരിയാരം മെഡികല്‍ കോളജ് സൂപ്രണ്ട് ഡോ. കെ സുദീപ് അറിയിച്ചു.

Monkeypox | കണ്ണൂരില്‍ മങ്കിപോക്‌സ് ജാഗ്രത ശക്തമാക്കി; രോഗിയുടെ കുടുംബാംഗങ്ങളും ഒരു ടാക്‌സി ഡ്രൈവറും നിരീക്ഷണത്തില്‍


ജൂലായ് 13 ന് ഉച്ചയ്ക്ക് ദുബൈയില്‍ നിന്ന് മംഗ്‌ളൂറില്‍ വിമാനമിറങ്ങിയ യുവാവിന് നേരിയ പനിയും അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ടാക്‌സിയിലാണ് പയ്യന്നൂരിലെ വീട്ടിലേക്ക് എത്തിയത്. ത്വക്കില്‍ പോളകള്‍ കണ്ടതിനെ തുടര്‍ന്ന് ജൂലായ് 14 ന് രാവിലെ സ്വന്തം ബൈകില്‍ പയ്യന്നൂരെ ചര്‍മരോഗ വിദഗ്ധനെ കണ്ടു. പിന്നാലെ രോഗം സംശയിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചു.

തുടര്‍ന്ന് മെഡികല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗം സ്ഥിരീകരിച്ചതോടെ യുവാവിന്റെ ഭാര്യ, രണ്ട് മക്കള്‍, അമ്മ, ടാക്‌സി ഡ്രൈവര്‍ എന്നിവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

ഇയാള്‍ സഞ്ചരിച്ച വിമാനത്തില്‍ 12 കണ്ണൂര്‍ സ്വദേശികളും കാസര്‍കോട് സ്വദേശികളുമുണ്ടായിരുന്നു. ഇവര്‍ക്ക് യുവാവുമായി സമ്പര്‍ക്കമില്ലെന്നാണ് വിവരമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Keywords:  News,Kerala,State,Kannur,Health,Health & Fitness,Top-Headlines,Trending, Treatment, Monkeypox health department tightened vigilance in Kannur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia