Monkey pox | വാനര വസൂരി മാരകമായ അസുഖമല്ലെന്നും കോവിഡ് പോലെ വ്യാപകമായി പടരില്ലെന്നും ഭയപ്പെടേണ്ടതില്ലെന്നും ആരോഗ്യ വിദഗ്ധര്‍
Jul 24, 2022, 21:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പൂനെ: (www.kvartha.com) വാനര വസൂരി മാരകമായ അസുഖമല്ലെന്നും കോവിഡ് പോലെ വ്യാപകമായി പടരില്ലെന്നും ഭയപ്പെടേണ്ടതില്ലെന്നും ആരോഗ്യ വിദഗ്ധര്‍. ലോകാരോഗ്യ സംഘടന വാനര വസൂരിയെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് രോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നത്.
സെന്‍ട്രല്‍ ആഫ്രികന്‍ ക്ലേഡ്, വെസ്റ്റ് ആഫ്രികന്‍ ക്ലേഡ് എന്നിങ്ങനെ രണ്ട് ജനിതക പരമ്പരയിലുള്ള വൈറസുകളാണ് വാനര വസൂരി പടര്‍ത്തുന്നത്. ഇതില്‍ വെസ്റ്റ് ആഫ്രികന്‍ ക്ലേഡ് ആണ് ഇപ്പോള്‍ എല്ലായിടത്തും പടരുന്നത്. ഇവ സെന്‍ട്രല്‍ ആഫ്രികന്‍ ക്ലേഡിന്റെ അത്രയും അപകടകാരിയല്ലെന്നാണ് പൂനെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ പ്രാഗ്യ യാദവ് പറയുന്നത്.
വാനര വസൂരി ലോകത്ത് ആദ്യമായി സ്ഥിരീകരിച്ചത് 50 വര്‍ഷം മുമ്പാണ്. രോഗം ആരോഗ്യ രംഗത്തിന് പുതിയതല്ലാത്തത് കൊണ്ട് തന്നെ ചെറുത്തുനില്‍പിന് വേണ്ട തയാറെടുപ്പുകള്‍ എടുക്കാന്‍ സാധിക്കുമെന്ന് എപിഡമിയോളജിസ്റ്റായ ചന്ദ്രകാന്ദ് ലാഹിരിയ പറയുന്നു.
ഇന്‍ഡ്യയില്‍ കേരളത്തിലാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. കൊല്ലം, കണ്ണൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ മൂന്നുപേര്‍ക്ക് അസുഖം സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ഡെല്‍ഹിയിലും ഒരാള്‍ക്ക് അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്.
വാനര വസൂരി ഉണ്ടാക്കുന്ന ശാരീരിക അസ്വാസ്ഥ്യം കോവിഡിനെ അപേക്ഷിച്ച് കുറവാണെന്നും ചെറിയ പനി മാത്രമാണ് ഉണ്ടാവുകയെന്നുമാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. രോഗിയുമായി വളരെ അടുത്ത് ഇടപഴകിയാല്‍ മാത്രമേ രോഗം വരൂ എന്നതിനാല്‍ വ്യാപകമായ പകര്‍ചയെയും ഭയപ്പെടേണ്ട. കൃത്യമായി ജാഗ്രത പുലര്‍ത്തിയാല്‍ രോഗത്തെ ചെറുക്കാന്‍ കഴിയും.
രോഗബാധ സ്ഥിരീകരിച്ചവരെ ഒറ്റയ്ക്ക് മാറ്റി പാര്‍പിക്കുകയും അവരില്‍ നിന്ന് അകലം പാലിക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ പ്രത്യേക കരുതല്‍ സ്വീകരിക്കണം. വൈറസ് പടരുന്നത് ചെറുക്കേണ്ടത് അനിവാര്യമാണെങ്കിലും ആരും പരിഭ്രാന്തരാകേണ്ടതില്ലെന്ന് പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള ഇന്‍ഡ്യയുടെ ദേശീയ സാങ്കേതിക ഉപദേശക സംഘം മേധാവി ഡോ. എന്‍ കെ അറോറ അറിയിച്ചു.
Keywords: Monkeypox: Experts say no need to panic as disease less contagious, rarely fatal, Pune, News, Health, Health and Fitness, Warning, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

