Central delegation visited | വാനര വസൂരി: കേന്ദ്ര സംഘം കണ്ണൂരില്‍ സന്ദര്‍ശനം നടത്തി; സംഘാംഗം രോഗിയെ നേരിട്ട് കണ്ട് സംസാരിച്ചു
Jul 20, 2022, 20:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ജില്ലയില്‍ വാനര വസൂരി റിപോര്‍ട് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങളാരായാനും സംസ്ഥാന ആരോഗ്യ വകുപ്പിനെ സഹായിക്കാനും നിയോഗിച്ച പ്രത്യേക കേന്ദ്ര സംഘം കണ്ണൂര്‍ സന്ദര്‍ശിച്ചു. കലക്ടര്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ എന്നിവരുമായി കലക്ടറേറ്റില്‍ ചര്‍ച നടത്തി. കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ എത്തിയ സംഘം ആശുപത്രി അധികൃതരുമായും ചര്‍ച നടത്തി. ആശുപത്രിയില്‍ കഴിയുന്ന രോഗിയെ ഒരു സംഘാഗം നേരിട്ട് കണ്ട് സംസാരിച്ചു. അതീവ സുരക്ഷാ മുന്‍കരുതലുകളോടെയായിരുന്നു കൂടിക്കാഴ്ച.
എന്‍ എസ് ഡി സി ജോയിന്റ് ഡയറക്ടര്‍ ഡോ.സാങ്കേത് കുല്‍ക്കര്‍ണി, എംഒഎച്എഫ്ഡബ്ല്യു അഡൈ്വസര്‍ ഡോ. പി രവീന്ദ്രന്‍, പബ്ലിക് ഹെല്‍ത് സ്‌പെഷ്യലിസ്റ്റ് ഡോ. രുചി ജയിന്‍ എന്നിവരാണ് കണ്ണൂരിലെത്തിയത്. കലക്ടര്‍ എസ് ചന്ദ്രശേഖറുമായി ചര്‍ച നടത്തിയ സംഘം വിവരങ്ങളാരാഞ്ഞു. വാനര വസൂരി നിര്‍ണയിച്ചതിന്റെ വിശദാംശങ്ങള്‍ ജില്ലാ മെഡികല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്, ഡെപ്യൂടി ഡി എം ഒ ഡോ. കെ പ്രീത എന്നിവര്‍ വിശദീകരിച്ചു. സ്വീകരിച്ച മുന്‍കരുതലുകള്‍, നടപടികള്‍, സമ്പര്‍ക്ക പട്ടിക, രോഗിയുടെ യാത്രാ വഴികള്‍ തുടങ്ങിയ വിവരങ്ങളും കേന്ദ്ര സംഘം ചോദിച്ചറിഞ്ഞു. കലക്ടറുടെ ചേംബറില്‍ നടന്ന ചര്‍ചയില്‍ ഡെപ്യൂടി ഡി എം ഒ ഡോ. എം കെ ഷാജ്, ഡി പി എം ഡോ. അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.
തുടര്‍ന്ന് സംഘം രോഗിയെ പ്രവേശിപ്പിച്ച പരിയാരത്തുള്ള കണ്ണൂര്‍ ഗവ. മെഡികല്‍ കോളേജ് സന്ദര്‍ശിച്ച് അധികൃതരുമായി ചര്‍ച നടത്തി. രോഗിക്ക് നല്‍കിയ ചികിത്സകള്‍, പരിചരണ രീതികള്‍, സുരക്ഷാ മുന്‍കരുതലുകള്‍ തുടങ്ങിയവ സംബന്ധിച്ച് സംഘം വിവരങ്ങളാരാഞ്ഞു. സംഘാംഗങ്ങളിലൊരാള്‍ രോഗിയെ നേരിട്ട് കണ്ട് സംസാരിച്ചു. അതീവ സുരക്ഷാ മുന്‍കരുതലുകളോടെയായിരുന്നു കൂടിക്കാഴ്ച. മെഡികല്‍ കോളജ് ആശുപത്രി സൂപ്രണ്ടന്റ് ഡോ. കെ സുദീപ്, ഡെപ്യൂടി സൂപ്രണ്ട് ഡി കെ മനോജ്, കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. വി കെ പ്രമോദ്, ആര്‍ എം ഒ ഡോ. എസ് എം സരിന്‍, പ്രിന്‍സിപല്‍ ചുമതലയുള്ള ഡോ. എസ് അജിത് എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kannur, Top-Headlines, Virus, Visit, Treatment, Health, Government, Central, Monkeypox, Monkeypox: Central delegation visited Kannur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.