Monkey Malaria | മങ്കി മലേറിയ ബാധിച്ച് മരിച്ച കുരങ്ങന്‍മാരുടെ ജഡം കണ്ടെത്തിയ സ്ഥലത്ത് മലേറിയ കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തി

 
Monkey Malaria Mosquitoes Found Near Aralam Sanctuary
Monkey Malaria Mosquitoes Found Near Aralam Sanctuary

Photo: Arranged

●രോഗലക്ഷണം കണ്ടവരുടെ പരിശോധനാഫലം നെഗറ്റീവ്
●പരിശോധന ഇനിയും തുടരും.
●ചത്തത് 4 കുരങ്ങന്മാര്‍

കണ്ണൂര്‍: (KVARTHA) മങ്കി മലേറിയ മൂലം നാല് കുരങ്ങന്മാര്‍ ചത്ത ആറളം വന്യജീവി സങ്കേതത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മലേറിയ പരിശോധന ഊര്‍ജിതമായി തുടരുന്നു. കുരങ്ങന്മാര്‍ ചത്ത നിലയില്‍ കണ്ടെത്തിയ സ്ഥലത്തുനിന്ന് മലേറിയ പരത്തുന്ന കൊതുകുകളുടെ കൂത്താടികളെ ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ടീം കണ്ടെത്തി. എന്നാല്‍ മലേറിയക്ക് കാരണമായ പ്ലാസ് മോഡിയം സൂക്ഷ്മാണുവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പരിശോധന ഇനിയും തുടരുമെന്നും ഉദ്യേഗസ്ഥര്‍ അറിയിച്ചു.

 

മലേറിയ സംശയിച്ച കീഴ്പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം, ആറളം കുടുംബരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തെ രണ്ടു പേരുടെയും വന്യജീവി സാങ്കേതത്തിലെ 11 ജീവനക്കാരുടേയും പരിശോധന ഫലം നെഗറ്റീവാണ്. 

 

ആറളം ഫോറസ്റ്റ് സ്റ്റേഷന് അടുത്തുള്ള ആറളം ഫാമിന്റെ ബ്ലോക്ക് 9 -ല്‍ വളയംചാല്‍ അംഗന്‍വാടിയില്‍ നടത്തിയ മലേറിയ പരിശോധന ക്യാമ്പില്‍ പങ്കെടുത്ത എല്ലാവരുടെയും പരിശോധന ഫലവും നെഗറ്റീവ് ആണ്. 

 

ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.ഷിനി കെ കെ യുടെ നേതൃത്വത്തിലുള്ള  പരിശോധന ടീമില്‍ സി പി രമേശന്‍, ബയോളജിസ്റ്റ്, അസിസ്റ്റന്റ് എന്റമോളജിസ്റ്റ് സതീഷ് കുമാര്‍, ഇന്‍സെക്റ്റ് കലക്ടര്‍ യു പ്രദോഷന്‍, ശ്രീബ, ഫീല്‍ഡ് വര്‍ക്കര്‍ പ്രജീഷ്, കീഴ് പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുന്ദരം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വി കണ്ണന്‍, ഷാഫി കെ അലി എന്നിവരാണുണ്ടായിരുന്നത്.

#Malaria, #HealthUpdate, #KeralaNews, #WildlifeSanctuary, #DiseaseControl, #MosquitoAlert

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia