ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലക്നൗ: (www.kvartha.com 17.10.2015) പണം കൊണ്ട് വാങ്ങാന്‍ പറ്റാത്തതായി ഒന്നുമില്ല. എന്നാല്‍ പണം കൊടുത്തു വാങ്ങാവുന്ന എല്ലാ വസ്തുക്കളുടെയും കൂടെ സൗജന്യമായി കിട്ടുന്ന ഒന്നു കൂടിയുണ്ട്- പലതരത്തിലുളള മാരക രോഗങ്ങളും വരുത്താന്‍ കഴിവുളള അണുക്കള്‍. കിങ് ജോര്‍ജ്സ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയെ മൈക്രോബയോളജി വിഭാഗം നടത്തിയ പരിശോധനയിലാണ് കറന്‍സി നോട്ടുകളും നാണയങ്ങളും അണുക്കളെ സംഭാവന ചെയ്യുന്നതായി കണ്ടെത്തിയത്.
വിവിധ തരക്കാരായ ആളുകളില്‍ നിന്നു കൈമാറിയായിരിക്കും പല നോട്ടുകളും ആവശ്യക്കാരനിലെത്തുക. ചിലപ്പോള്‍ ഓട്ടൊറിക്ഷ ഡ്രൈവര്‍മാരില്‍ നിന്നും, പച്ചക്കറി വില്‍പ്പനക്കാരില്‍ നിന്നു, ബസില്‍ നിന്നുമൊക്കെ നോട്ടുകളും നാണയങ്ങളും ലഭിക്കും. ഇവയിലൊക്കെ അപകടകാരികളായ ബാക്റ്റീരിയകളും, വൈറസുകളുമൊക്കെ അടങ്ങിയിരിക്കുന്നതായാണ് പഠനത്തില്‍ വ്യക്തമായത്.
കറന്‍സികള്‍ പല തരത്തിലുളള സൂക്ഷ്മാണുക്കള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നവയാണ്. ഇത് അപകടകാരികളായ സൂക്ഷ്മാണുക്കളുടെ കൈമാറ്റത്തിന് കാരണമാകുന്നുവെന്നും കെജിഎം യൂനിവേഴ്സിറ്റിയിലെ മൈക്രോബയോളജി വിഭാഗം മേധാവി ഡോ. സുനിത സിങ് പറഞ്ഞു.
കൈമാറ്റം ചെയ്തുവരുന്ന കറന്‍സികളും നാണയങ്ങളും പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ നിന്നു ഇവയിലടങ്ങിയിരിക്കുന്ന അണുക്കളുടെ തരം, സ്വഭാവം, എണ്ണം തുടങ്ങിയ കാര്യങ്ങളില്‍ വിദഗ്ധര്‍ നിഗമനത്തിലെത്തിയിരുന്നു. ഇറച്ചിവില്‍പ്പന കേന്ദ്രം, പച്ചക്കറി കട, ഓട്ടൊറിക്ഷ തൊഴിലാളികള്‍ തുടങ്ങിയവരുടെ അടുക്കല്‍ നിന്നു ശേഖരിച്ച രൂപകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
SUMMARY: Money can buy everything. But what it gives for free is surely no one wants. A study conducted by microbiology department of King George's Medical University suggests that currency notes and coins could be a source of infections.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.