കോവിഡ് രോഗിയായ യുവതിക്ക് നേരെ സ്കാനിങ്ങിനായി കൊണ്ടുപോകും വഴി അറ്റന്ഡെറുടെ പീഡന ശ്രമം
May 16, 2021, 18:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പെരിന്തല്‍മണ്ണ: (www.kvartha.com 16.05.2021) കോവിഡ് രോഗിയായ യുവതിക്ക് നേരെ ആശുപത്രിയില്‍ വെച്ച് പീഡനശ്രമം. സ്കാനിങ്ങിനായി കൊണ്ടുപോകും വഴി അറ്റന്ഡെറാണ് യുവതിയെ ഉപദ്രവിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു 38-കാരിയായ വണ്ടൂര്‍ സ്വദേശിനി. ഏപ്രില്‍ 27-ന് പുലര്‍ച്ചെ ഇവരെ ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് സ്കാനിങ്ങിനായി കൊണ്ടുപോയി. അപ്പോഴാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്.
പ്രതി പുലാമന്തോള്‍ ശങ്കരമംഗലത്ത് വീട്ടില്‍ പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോവിഡ് ബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു യുവതി. പ്രശാന്തിനെ പൊലീസ് ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്.
Keywords: Molestation attempt against Covid patient; Police Arrest Accused, Malappuram, News, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
