PM Cares | പിഎം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍: കോവിഡിനെ തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; പ്രതിമാസം 4,000 രൂപ, 18 മുതല്‍ 23 വയസുവരെ മാസം തോറും ചെലവിന് പ്രത്യേക സ്‌റ്റൈപെന്‍ഡും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ന്യൂഡെല്‍ഹി: (www.kvartha.com) കോവിഡില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി  നരേന്ദ്ര മോദി. കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് 'പിഎം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍' പദ്ധതി വഴിയാണ് ധനസഹായം നല്‍കുന്നത്. 

ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കാണ് കുട്ടികളുടെ സംരക്ഷണ ചുമതല. ബന്ധുക്കള്‍ക്കൊപ്പം താമസിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 4,000 രൂപ സഹായധനമായി ഇതുവഴി ലഭിക്കും. വിവിധ സ്ഥാപനങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും ചികില്‍സയ്ക്കും ഉള്‍പെടെയുള്ള സഹായം ആ സ്ഥാപനത്തിന് നല്‍കും. 
Aster mims 04/11/2022

ആറ് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യസേവനം എന്നിവ നല്‍കും. 18 മുതല്‍ 23 വയസുവരെ മാസം തോറും ചെലവിന് പ്രത്യേക സ്‌റ്റൈപെന്‍ഡുണ്ടാകും. 23 വയസ് ആകുമ്പോള്‍ മൊത്തം 10 ലക്ഷം രൂപ ലഭിക്കും. 

ആയുഷ്മാന്‍ ഭാരത് ഹെല്‍ത് കാര്‍ഡ് വഴി അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സ്. വിദ്യാഭ്യാസ വായ്പയ്ക്കും സൗകര്യമുണ്ടാകും. ലോകത്തിന് മുന്നില്‍ ഇന്‍ഡ്യയുടെ യശസ് ഉയര്‍ന്നുവെന്നും ഭീകരത, പ്രാദേശികവാദം, അഴിമതി, കുടുംബവാഴ്ച എന്നിവ അവസാനിപ്പിച്ചുവെന്നും മോദി പറഞ്ഞു. 

PM Cares | പിഎം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍: കോവിഡിനെ തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; പ്രതിമാസം 4,000 രൂപ, 18 മുതല്‍ 23 വയസുവരെ മാസം തോറും ചെലവിന് പ്രത്യേക സ്‌റ്റൈപെന്‍ഡും



കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം വിതരണം ചെയ്ത് ബിജെപി സര്‍കാരിന്റെ എട്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. കേരളത്തില്‍ നിന്ന് 112 കുട്ടികള്‍ക്ക് ധനസഹായം ലഭിച്ചു. മോദി സര്‍കാരിന്റെ എട്ടാം വാര്‍ഷികത്തില്‍ രണ്ടാഴ്ച നീളുന്ന ആഘോഷ പരിപാടികളാണു സംഘടിപ്പിച്ചിട്ടുള്ളത്. ജൂണ്‍ 14 വരെയാണ് സര്‍കാരിന്റെ വാര്‍ഷിക ആഘോഷം. 75 മണിക്കൂര്‍ ജനസമ്പര്‍ക്ക പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. മേയ് 31ന് ഷിംലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയും നടക്കും.

Keywords:  News,National,India,New Delhi,COVID-19,Children,Health,PM,Prime Minister,Narendra Modi,Top-Headlines, Modi Unveils PM CARES for Children Scheme: Rs 4,000 a Month for Basic Needs, Free Treatment for Kids Who Lost Parents to Covid
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia