Aster MIMS | തലച്ചോറിലെ അന്യൂറിസത്തിന് കയ്യിലെ ഞരമ്പ് വഴി ചികിത്സ; ആരോഗ്യ രംഗത്ത് മറ്റൊരു വിപ്ലവം തീര്‍ത്ത് കോഴിക്കോട് ആസ്റ്റര്‍ മിംസ്; കേരളത്തിലാദ്യം
Nov 22, 2022, 11:01 IST
കോഴിക്കോട്: (www.kvartha.com) ആരോഗ്യ രംഗത്ത് വീണ്ടും ചരിത്രം കുറിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ്. തലച്ചോറില രക്തധമനികളിലെ വീക്കം (അന്യൂറിസം) മൂലം സംഭവിക്കുന്ന രക്തസ്രാവത്തിനുള്ള (SAH - Sub Srachnoid Hemorrhage) ചികിത്സ കയ്യിലെ അനാടമികല്‍ സ്നഫ് ബോക്സ് പിന്‍ഹോള്‍ ഇന്റര്‍വെന്‍ഷന്‍ വഴി സാധ്യമാക്കിയാണ് ആസ്റ്റര്‍ മിംസിന്റെ നേട്ടം. തലച്ചോറിലെ രക്തസ്രാവത്തിന് വിപ്ലവകരായ ചികിത്സാ വിജയമാണ് ഇതിലൂടെ കോഴിക്കോട് ആസ്റ്റര്‍ മിംസ് കരസ്ഥമാക്കിയിരിക്കുന്നത്.
പകുതി രോഗികളും മരണപ്പെടുകയും മറ്റുള്ളവരില്‍ ആജീവനാന്തം നിലനില്‍ക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകാന്‍ സാധയതയുള്ളതുമായ രോഗാവസ്ഥയാണ് എസ്എഎച് എന്ന രക്തസ്രാവം. മുന്‍കാലങ്ങളില്‍ തലയോട്ടി തുറന്ന് മസ്തിഷ്‌കത്തിലെ സങ്കീര്‍ണമായ ശസ്ത്രക്രിയ വഴിയാണ് ഈ രോഗം ചികിത്സിച്ചിരുന്നത്. ഏതാനും വര്‍ഷങ്ങളായി ശസ്ത്രക്രിയ കൂടാതെയുള്ള കോയിലിംഗ് അല്ലെങ്കില്‍ ഫ്ലോ ഡൈവേര്‍ഷന്‍ (അടുത്തിടെ ആവിര്‍ഭവിച്ചത് ) എന്നീ നുതന ചികിത്സകള്‍ അന്യൂറിസം ചികിത്സയിലും രോഗ മുക്തിയിലും വലിയ മാറ്റം സാധ്യമാക്കിയിരുന്നു.
മൈക്രോ കതീറ്റര്‍ മുഖാന്തിരമുള്ള ഈ ചികിത്സ കാലിലെ പ്രധാന രക്തധമനി വഴിയാണ് ചെയ്ത് വരുന്നത്. എന്നാല്‍ കയ്യിലെ റേഡിയല്‍ ആര്‍ടറിയുടെ ഏറ്റവും അഗ്രഭാഗം അനാടമികല്‍ സ്നഫ് ബോക്സ് പിന്‍ഹോള്‍ ഇന്റര്‍വെന്‍ഷന്‍ സാധ്യമാക്കിയിരിക്കുകയാണ് ആസ്റ്റര്‍ മിംസ് കോഴിക്കോടിലെ ന്യൂറോ ഇന്റര്‍വെന്‍ണല്‍ വിഭാഗം ഇപ്പോള്‍. തലച്ചോറിലെ ഏറ്റവും പ്രധാനവും ദുഷ്‌കരവുമായ മൂന്ന് വ്യത്യസ്ത രക്തധമനികളിലെ അന്യൂറിസം (മൂന്ന് രോഗികള്‍) കോയിലിംഗും ഫ്ലോ ഡൈവേര്‍ഷനും പൂര്‍ണ വിജയകരമായി നിര്‍വഹിക്കുവാന്‍ കഴിഞ്ഞുവെന്നത് ആധുനിക വൈദ്യശാസ്ത്രത്തിലെ അഭിമാനാര്‍ഹമായ ചുവട് വെപ്പായി കണക്കാക്കുന്നത്.
രോഗികള്‍ക്ക് ഏറെ ആശ്വാസകരവും വേദന രഹിതവുമായ പിന്‍ഹോള്‍ ഇന്റര്‍വെന്‍ഷന്‍ വളരെ സുരക്ഷിതമായ പ്രക്രിയയാണ്. ശസ്ത്രക്രിയയോ മുറിവുകളോ പാടുകളോ ഇല്ലാതെയുള്ള ഈ ചികിത്സയില്‍ ഒട്ടും രക്തനഷ്ടമോ സങ്കീര്‍ണതകളോ ഇല്ല. ചികിത്സാനന്തരം ഒരുമണിക്കൂറിനുള്ളില്‍ തന്നെ ദൈനം ദിന കാര്യങ്ങളെല്ലാം നിര്‍വഹിക്കാമെന്നത് ഏറെ ശ്രദ്ധേയമാണ്. മസ്തിഷ്‌ക രക്തധമനികള്‍ക്ക് ഇത്തരം ഒരു ചികിത്സ സംസ്ഥാനത്ത് ആദ്യത്തെയും രാജ്യത്തെ രണ്ടാമത്തേതുമാണ്. ആഗോള തലത്തില്‍ തന്നെ വളരെ കുറഞ്ഞ ആശുപത്രികളില്‍ മാത്രമാണ് ഈ ചികിത്സാ സൗകര്യം നിലവിലുള്ളത്.
എന്‍ഡോവാസ്‌കുലാര്‍ ന്യൂറോസര്‍ജറി (ഡോ. നൗഫല്‍ ബശീര്‍), ന്യൂറോ ആന്‍ഡ് ബോഡി ഇന്റര്‍വെന്‍ഷന്‍ (ഡോ. മുഹമ്മദ് റഫീഖ്), ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി (ഡോ. പോള്‍ ജെ ആലപ്പാട്ട്), ന്യൂറോ അനസ്തീസിയ (ഡോ. കിഷോര്‍, ഡോ. ബിജു), ന്യൂറോ ക്രിടികല്‍ കെയര്‍, ന്യൂറോ റേഡിയോളജി എന്നീ വിഭാഗങ്ങളുടെ കൂട്ടായ്മയിലാണ് ആസ്റ്റര്‍ മിംസ് കോഴിക്കോട് ഈ ചികിത്സ വിജയകരമായി പൂര്‍ത്തീകരിച്ചത്.
ന്യൂറോളജിയുടെ വിഭിന്നങ്ങളായ ചികിത്സാ സൗകര്യങ്ങളുടെയും സംവിധാനങ്ങളുടേയും ലഭ്യതയില്‍ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സെന്ററായി കോഴിക്കോട് ആസ്റ്റര്‍ മിംസ് മാറിക്കഴിഞ്ഞുവെന്ന്, ഇതുസംബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആസ്റ്റര്‍ കേരള ആന്‍ഡ് ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. ഡോ. ജേക്കബ് ആലപ്പാട്ട് (ന്യൂറോ സയന്‍സസ് വിഭാഗം മേധാവി), ഡോ. അശ്‌റഫ് (ന്യൂറോളജി ക്ലസ്റ്റര്‍ മേധാവി), ഡോ. അബ്ദുര്‍ റഹ്മാന്‍ (ന്യൂറോളജി വിഭാഗം മേധാവി, ആസ്റ്റര്‍ മിംസ് കോഴിക്കോട്), ലുഖ്മാന്‍ പൊന്മാടത്ത് (സി ഒ ഒ) എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kozhikode, Top-Headlines, Health, Treatment, Hospital, Surgery, Aster MIMS, Aster MIMS Calicut, Modern Treatment for Brain Aneurysms in Aster MIMS, Calicut.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.