മൊബൈല്‍ ഫോണ്‍ ഉപയോഗം ഗ്ലൂക്കോമയ്ക്ക് കാരണമാകണമെന്നില്ല: നേത്രരോഗ വിദഗ്ദര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 07.03.2020) മൊബൈല്‍ ഫോണ്‍ ഉപയോഗം കൊണ്ടു മാത്രം ഒരാള്‍ക്ക് ഗ്ലൂക്കോമ വരാന്‍ സാധ്യതയുണ്ടെന്ന് പറയാന്‍ കഴിയില്ലെന്ന് ഓഫ് താല്‍ മിക് സൊസൈറ്റി ജില്ലാ പ്രസിഡന്റ് ഡോ. മേരി ഉമ്മന്‍ അഭിപ്രായപ്പെട്ടു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഗ്ലൂക്കോമ ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. സമീപകാലത്ത് ഇന്ത്യയിലെ ഗ്ലൂക്കോമ രോഗികളുടെ എണ്ണം ഒന്നരകോടിയിലെത്താന്‍ സാധ്യതയുണ്ട്. കാഴ്ചയുടെ നിശബ്ദനായ കൊലയാളിയെന്നാണ് ഈ രോഗം അറിയപ്പെടുന്നത്. ഒരാള്‍ക്ക് ഗ്ലൂക്കോമ കാരണം അന്ധത ബാധിച്ചാല്‍ അതു കൂടുതല്‍ രൂക്ഷമാകാതെ തടയാന്‍ മാത്രമേ സാധിക്കൂ. നഷ്ടപ്പെട്ട കാഴ്ച ഭാഗികമായി തിരിച്ചു നേടാനേ കഴിയുകയുള്ളൂ.

മൊബൈല്‍ ഫോണ്‍ ഉപയോഗം ഗ്ലൂക്കോമയ്ക്ക് കാരണമാകണമെന്നില്ല: നേത്രരോഗ വിദഗ്ദര്‍

മങ്ങിയ പ്രകാശത്തിലെ കാഴ്ച കുറവ്, ഏതെങ്കിലും ഒരു ഭാഗം മാത്രം കാണാന്‍ സാധിക്കാതെ വരിക, നടക്കാന്‍ പ്രയാസം എന്നിവയാണ് ഗ്ലൂകോമയുടെ ലക്ഷണങ്ങള്‍. ഏഷ്യന്‍ രാജ്യങ്ങളില്‍ പകുതിയോളം കേസുകളും ക് ളോസ്ഡ് ആംഗിള്‍ ഗ്ലൂക്കോമ എന്ന വിഭാഗത്തില്‍ പെടുന്നവയാണ്. മാര്‍ച്ച് എട്ടു മുതല്‍ 14 വരെ ലോകവ്യാപകമായി ഗ് ളൂക്കോമ ബോധവല്‍ക്കരണ വാരമായി ആചരിക്കുകയാണ്.

ഇതിന്റെ ഭാഗമായി ഒഫ് ത്താല്‍ മിക് സൊസെറ്റി ഓഫ് കണ്ണൂര്‍ ലയണ്‍സ് ക്ലബുമായി ചേര്‍ന്ന് വിവിധ പരിപാടികള്‍ നടത്തും. 11 ന് രാവിലെ ആറരമണിക്ക് പയ്യാമ്പലം ബീച്ച് റോഡില്‍ വെച്ച് ഗ്‌ളൂക്കോമ മാരത്തോണ്‍ സംഘടിപ്പിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഡോ.അരവിന്ദ് ഭട്ട്, ഡോ.ബി വി ഭട്ട്, എം വിനോദ് കുമാര്‍, കെ പി ടി ജലീല്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  Mobile phone use may not cause glaucoma: Ophthalmologists, Kannur, News, Health, Health & Fitness, Press meet, Doctor, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia