മൊബൈല്‍ ഫോണ്‍ പുരുഷന്റെ സന്താനോല്‍പാദനശേഷിക്ക് ദോഷം ചെയ്യുമെന്ന് ശാസ്ത്രജ്ഞര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബ്രിട്ടന്‍: (www.kvartha.com 11.06.2014) മൊബൈല്‍ഫോണ്‍ ഉപയോഗം പുരുഷന്റെ സന്താനോല്‍പാദനശേഷിയെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍.

പാന്റ്‌സിന്റെ കീശയില്‍ മൊബൈല്‍ഫോണ്‍ വെച്ച് നടക്കുന്നത് പുരുഷന്റെ സന്താനോല്‍പാദനശേഷിക്ക് ദോഷം ചെയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.

മൊബൈല്‍ കീശയില്‍  വെച്ച് നടക്കുമ്പോള്‍  വൈദ്യുത കാന്തിക തരംഗങ്ങളുടെ പ്രസരണം ബീജങ്ങളുടെ ചലനശേഷി എട്ടുശതമാനത്തോളം കുറയ്ക്കുമെന്ന് ബ്രിട്ടനിലെ എക്‌സറ്റര്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

ആധുനിക സാങ്കേതിക ഉപകരണങ്ങളില്‍ നിന്ന്  വരുന്ന റേഡിയേഷന്‍ ബീജങ്ങളെ ബാധിക്കുന്നുവെന്ന് ഗവേഷണങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. 1492 പുരുഷന്‍മാരില്‍ നടത്തിയ പത്തോളം പഠനങ്ങളില്‍ നിന്നുമാണ് ഇത്തരം നിഗമനത്തിലെത്തിച്ചേര്‍ന്നതെന്ന് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ഡോ. ഫിയോണ മാത്യൂസ് അറിയിച്ചു. ഇത് സ്ഥിരീകരിക്കുന്നതിനു വേണ്ടി കൂടുതല്‍ പരീക്ഷണം നടത്തിവരുന്നുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്നുതരത്തിലാണ് വൈദ്യുത കാന്തിക തരംഗങ്ങള്‍ പ്രധാനമായും പുരുഷ ബീജത്തെ ബാധിക്കുന്നത്. അണ്ഡത്തിനു നേരെ നീങ്ങാനുള്ള ചലനശേഷി,ശുക്ലത്തിലെ ബീജകോശങ്ങളുടെ കേന്ദ്രീകരണം, ബീജത്തിന്റെ ആരോഗ്യം എന്നിവയെയാണ് റേഡിയേഷന്‍ ബാധിക്കുന്നത്.

വൈഫൈ സൗകര്യമുള്ള ലാപ് മടിയില്‍ വെക്കുന്നവര്‍ക്കും ഇതേ അവസ്ഥയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എന്‍വയണ്‍മെന്റ് ഇന്റര്‍ നാഷണല്‍ എന്ന ജേണലിസമാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.

മൊബൈല്‍ ഫോണ്‍ പുരുഷന്റെ സന്താനോല്‍പാദനശേഷിക്ക് ദോഷം ചെയ്യുമെന്ന് ശാസ്ത്രജ്ഞര്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ആശുപത്രി കാന്റീനുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു
Keywords:  Mobile phone risk to fertility of men who keep devices in their trouser pocket: Radiation can affect quality of sperm, Britain, Researchers, University, Doctor, Health, Laptop, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia