Aster Volunteer | കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഗ്രാമീണര്‍ക്കായി സൗജന്യ വൈദ്യ സഹായം ലഭ്യമാക്കുന്നതിന് സഞ്ചരിക്കുന്ന ആശുപത്രി സംവിധാനം: ആസ്റ്റര്‍ വൊളണ്ടിയര്‍ മൊബൈല്‍ മെഡികല്‍ സര്‍വിസ് ഫ്‌ളാഗ് ഓഫ് ചെയ്തു
May 30, 2022, 20:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ആസ്റ്റര്‍ വൊളണ്ടിയേഴ്‌സിന്റെ നേതൃത്വത്തില്‍ സല്‍സാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും യു എ ഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അകാഫ് ഇവന്റ്‌സിന്റെയും സഹകരണത്തോടെ ആസ്റ്റര്‍ മിംസ് ആശുപത്രി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഗ്രാമീണര്‍ക്കായി സൗജന്യ
വൈദ്യ സഹായം ലഭ്യമാക്കുന്നതിനായി സഞ്ചരിക്കുന്ന ആശുപത്രി സംവിധാനം ആരംഭിച്ചു. പ്രത്യേകം രൂപകല്പന ചെയ്ത അത്യാധുനിക ഉപകരണങ്ങള്‍ സജ്ജീകരിച്ച ബസില്‍ ആണ് മെഡികല്‍ സേവനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
പൊതുജനങ്ങളുടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തികച്ചും സൗജന്യമായി പൊതുജനങ്ങള്‍ക്ക് വൈദ്യ സഹായം നല്‍കുന്ന ഇത്തരം സംരംഭങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്ന് ഉദ് ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
ചെയര്‍മാന്‍ സല്‍സാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആന്‍ഡ് ഡയറക്ടര്‍ ആസ്റ്റര്‍ മിംസ് എന്‍ജിനിയര്‍ സലാഹുദ്ദീന്‍ എം അധ്യക്ഷത വഹിച്ചു. അകാഫ് വൈസ് പ്രസിഡന്റ് അഡ്വ. ഹാശിക് തൈക്കണ്ടി പദ്ധതി വിശദീകരിച്ചു. ആസ്റ്റര്‍ കേരള ആന്‍ഡ് ഒമാന്‍ റീജ്യനല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ സ്വാഗതം പറഞ്ഞു.
എന്‍ജിനിയര്‍ അബ്ദുര്‍ റഹ് മാന്‍, വിപി ശറഫുദ്ദീന്‍, ഡോ. മുരളിഗോപാല്‍, ഡോ. സൂരജ് കെ എം, രഞ്ജിത് കോടോത്ത്, ഡോ. സല്‍മാന്‍ സലാഹുദ്ദീന്‍, ആസ്റ്റര്‍ സി എസ് ആര്‍ മേധാവി ജലീല്‍ പി എ, റോടറി ക്ലബ് അംഗം സുധാകരന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പിച്ചു. ആസ്റ്റര്‍ ഡി എം ഫൗന്‍ഡേഷന്‍ സീനിയര്‍ മാനേജര്‍ ലത്തീഫ് കാസിം നന്ദി പറഞ്ഞു.
Keywords: Mobile hospital system to provide Free medical care for villagers in Kannur and Kasaragod districts: Aster Volunteer Mobile Medical Service flagged off, Kannur, News, Health, Health and Fitness, Minister, Inauguration, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.