മിസോറാമില്‍ ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ചു; രോഗബാധിതന്‍ നെതര്‍ലാന്‍ഡില്‍ നിന്നും എത്തിയത്; ഇയാളുടെ ഭാര്യയും കുട്ടികളും നിരീക്ഷണത്തില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഐസ്വാള്‍: (www.kvartha.com 25.3.2020) മിസോറാമില്‍ ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ചു. നെതര്‍ലാന്‍ഡില്‍ നിന്നും മടങ്ങിയെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ സൊറാം മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. അതേസമയം ഇയാളുടെ ഭാര്യയും രണ്ട് കുട്ടികളും ഇതേ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുകയാണ്. കുടുംബത്തൊടൊപ്പം വിദേശ സന്ദര്‍ശനം നടത്തി മാര്‍ച്ച് 16 നാണ് ഇയാള്‍ മിസോറാമില്‍ തിരിച്ചെത്തിയത്.

 മിസോറാമില്‍ ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ചു; രോഗബാധിതന്‍ നെതര്‍ലാന്‍ഡില്‍ നിന്നും എത്തിയത്; ഇയാളുടെ ഭാര്യയും കുട്ടികളും നിരീക്ഷണത്തില്‍

കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രോഗിയുടെ വീടും പരിസരവും അണുവിമുക്തമാക്കും. കൊവിഡ് ബാധിതന്റെ കൂടെ വിമാനത്തില്‍ സഞ്ചരിച്ചിരുന്നവരുമായി ബന്ധപ്പെട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു. വിമാനത്തില്‍ യാത്ര ചെയ്തിരുന്ന പതിനാറു പേരുടെ സ്രവങ്ങള്‍ പരിശോധനയ്ക്കായി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മണിപ്പൂരിലും ആദ്യ കൊവിഡ് 19 കേസ് സ്ഥിരീകരിച്ചിരുന്നു.

Keywords:  Mizoram reports first Covid-19 case; second in northeast, Patient, hospital, Treatment, Foreign, Family, Flight, Passengers, Minister, Manipore, Health, Health & Fitness, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia