തെരെഞ്ഞെടുപ്പിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന നിർദേശവുമായി ആരോഗ്യമന്ത്രാലയം
Mar 20, 2021, 11:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദില്ലി: (www.kvartha.com 20.03.2021) തെരെഞ്ഞെടുപ്പ് സമയങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിൻ്റെ കർശന നിർദേശം. പ്രചാരണ രംഗത്തടക്കം മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. പോളിംഗ് ബൂതുകളിൽ മാസ്കും, സാനിടൈസർ തുടങ്ങിയ സംവിധാനങ്ങൾ ഉറപ്പ് വരുത്തണമെന്നും നിർദേശിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നു എന്നാണ് പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പ് അറിയിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നു എന്നാണ് പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പ് അറിയിച്ചത്.
റാലികളിൽ പങ്കെടുക്കുന്ന ഉന്നത നേതാക്കൾ പോലും മാസ്ക് ധരിക്കുന്നില്ല. സംസ്ഥാനത്തെ ആശുപത്രികളിൽ കിടക്കകളും, വെൻറിലേറ്ററുകളും ഒഴിവില്ല. തെരഞ്ഞെടുപ്പ് കമീഷൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ബംഗാൾ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കോവിഡിന്റെ രണ്ടാം തരംഗ മുന്നറിയിപ്പെന്നോണം കർണാടക വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചു. കോവിഡ് നെഗറ്റീവ് സെർടിഫികറ്റ് ഇല്ലാത്ത യാത്രക്കാരെ കടത്തിവിടില്ല. തലപ്പാടിയിൽ കെഎസ്ആർടിസി ബസുകളിലടക്കം വാഹനപരിശോധന ശക്തമാക്കുമെന്നും ദക്ഷിണകനറ അറിയിപ്പ് നൽകി.നിയന്ത്രണങ്ങൾ അടിയന്തര ചികിത്സയ്ക്ക് പോകുന്നവരെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
Keywords: News, Assembly Election, Assembly-Election-2021, Election, Top-Headlines, National, India, Delhi, New Delhi, Health, COVID-19, Corona, Ministry of Health recommends strict adherence to Covid criteria in elections.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

