Veena George | പ്രളയത്തെ അതിജീവിക്കാന്‍ കഴിയുന്ന മുന്‍കരുതലോടെ നിര്‍മിച്ച പറമ്പുകര ഹെല്‍ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ മന്ത്രി വീണാ ജോര്‍ജ് ശനിയാഴ്ച നാടിന് സമര്‍പ്പിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) പ്രളയത്തെ അതിജീവിക്കാന്‍ കഴിയുന്ന മുന്‍കരുതലോടെ നിര്‍മിച്ച പറമ്പുകര ഹെല്‍ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ മന്ത്രി വീണാ ജോര്‍ജ് ശനിയാഴ്ച നാടിന് സമര്‍പ്പിക്കും. കോട്ടയം ജില്ലയിലെ മണര്‍കാട് പഞ്ചായതിലെ പറമ്പുകര സബ് സെന്റര്‍ ആണ് ഹെല്‍ത് ആന്‍ഡ് വെല്‍നസ് സെന്ററായി മാറുന്നത്.
Aster mims 04/11/2022

Veena George | പ്രളയത്തെ അതിജീവിക്കാന്‍ കഴിയുന്ന മുന്‍കരുതലോടെ നിര്‍മിച്ച പറമ്പുകര ഹെല്‍ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ മന്ത്രി വീണാ ജോര്‍ജ് ശനിയാഴ്ച നാടിന് സമര്‍പ്പിക്കും

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നീ ഘടകങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് ഈ കെട്ടിടം. 2018ലെ വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച ആശുപത്രി 50 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിക്കി പണിതത്.

സ്ഥിരമായി വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലമായതിനാല്‍ അതിനെ അതിജീവിക്കാന്‍ കഴിയുന്ന മുന്‍കരുതലോടെയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പറമ്പുകര ഹെല്‍ത് ആന്‍ഡ് വെല്‍നസ് സെന്ററിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നത്.

എല്ലാ വര്‍ഷവും മഴക്കാലത്ത് ആശുപത്രിയില്‍ വെള്ളം കയറുന്നത് കാരണം ഈ കേന്ദ്രത്തിന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2018ലെ പ്രളയത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ രണ്ടു മീറ്റര്‍ ഉയരത്തില്‍ വെള്ളപ്പൊക്കത്തില്‍ കെട്ടിടം മുങ്ങി. കെട്ടിടത്തിന്റെ സൂപര്‍ സ്ട്രക്ചറില്‍ വിള്ളലുകള്‍ വീണതോടെ ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായി.

സമാനമായ രീതിയില്‍ വെള്ളപ്പൊക്കമുണ്ടായാല്‍ അതിജീവിക്കുന്ന തരത്തിലാണ് 2637 സ്‌ക്വയര്‍ഫിറ്റ് വിസ്തൃതിയില്‍ പുതിയ കെട്ടിടം നിര്‍മിച്ചത്. താഴത്തെ നില തൂണുകളാല്‍ ഉയര്‍ത്തി ഭിന്നശേഷിയുള്ളവര്‍ക്ക് കൂടി സഹായകരമായി റാമ്പ് സഹിതം ആണ് ഒന്നാമത്തെ നിലയില്‍ ഹെല്‍ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.

ഈ സ്ഥാപനത്തില്‍ രെജിസ്ട്രേഷന്‍ ഏരിയ, കാത്തിരിപ്പ് കേന്ദ്രം, പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രം, ഓഫീസ്, ക്ലിനിക്, കുടുംബാസൂത്രണ മുറി, പബ്ലിക് ഹെല്‍ത് നഴ്സിങ് സ്റ്റേഷന്‍, മുലയൂട്ടല്‍ മുറി, ജീവനക്കാര്‍ക്കും രോഗികള്‍ക്കുമായി പ്രത്യേകം ശുചിമുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

ഇതിനോടൊപ്പം ജില്ലയില്‍ പൂര്‍ത്തിയായ അഞ്ച് ഹെല്‍ത് ആന്‍ഡ് വെല്‍നസ് സെന്ററുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.

Keywords: Minister Veena George will inaugurate Parampukara Health and Wellness Center on Saturday, Thiruvananthapuram, News, Health, Health and Fitness, Health Minister, Inauguration, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia