Stroke treatment | പക്ഷാഘാത ചികിത്സ എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
Oct 28, 2022, 16:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ഈ സാമ്പത്തിക വര്‍ഷം തന്നെ എല്ലാ ജില്ലകളിലും പക്ഷാഘാത ചികിത്സ യൂനിറ്റ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യവകുപ്പിന് കീഴില്‍ പക്ഷാഘാതം കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായുള്ള ശിരസ് പദ്ധതിയുടെ ഭാഗമായി 10 പക്ഷാഘാത യൂനിറ്റുകള്‍ വിവിധ ജില്ലാ ആശുപത്രികളിലായി പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ഈ ആശുപത്രികളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പക്ഷാഘാത ഐസിയുവും പക്ഷാഘാത ചികിത്സയ്ക്കുള്ള അടിസ്ഥാന സൗകര്യ വികസനവും നടപ്പിലാക്കി വരുന്നുണ്ട്. ഇതുകൂടാതെ മെഡികല്‍ കോളജുകളിലും പക്ഷാഘാത സെന്ററുകളുണ്ട്. തിരുവനന്തപുരം മെഡികല്‍ കോളജില്‍ സമഗ്ര പക്ഷാഘാത സെന്റര്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം ജെനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പത്തനംതിട്ട ജെനറല്‍ ആശുപത്രി, കോട്ടയം ജെനറല്‍ ആശുപത്രി, ഇടുക്കി തൊടുപുഴ ആശുപത്രി, എറണാകുളം ജെനറല്‍ ആശുപത്രി, തൃശൂര്‍ ജെനറല്‍ ആശുപത്രി, കോഴിക്കോട് ജില്ലാ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് മെഡികല്‍ കോളജുകള്‍ കൂടാതെ പക്ഷാഘാത ചികിത്സാ സൗകര്യമുള്ളത് എന്നും മന്ത്രി അറിയിച്ചു.
പക്ഷാഘാത ചികിത്സയ്ക്ക് ആവശ്യമായി വരുന്ന വിലയേറിയ മരുന്നായ ടിഷ്യു പ്ലാസിമിനോജന്‍ ആക്റ്റിവേറ്റര്‍( TPA) എന്ന മരുന്ന് ജീവിതശൈലീ രോഗനിര്‍ണയ പദ്ധതിയുടെ ഭാഗമായി കെഎംഎസ്സിഎല് വഴി സംഭരിച്ച് വിതരണം ചെയ്ത് വരുന്നു. പക്ഷാഘാത യൂനിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും സ്റ്റാഫ് നഴ്സുമാര്‍ക്കും ഫിസിയോ തെറാപിസ്റ്റുമാര്‍ക്കും ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സിന്റെ പക്ഷാഘാത വിഭാഗവുമായി ചേര്‍ന്ന് നടപ്പിലാക്കി വരുന്നു. നാളിതു വരെ 159 രോഗികള്‍ക്ക് വിജയകരമായി പക്ഷാഘാത ത്രോംബോലൈസിസ് ചികിത്സ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒക്ടോബര്‍ 29-ാം തീയതിയാണ് അന്താരാഷ്ട്ര പക്ഷാഘാത ദിനമായി ലോകമെമ്പാടും ആചരിക്കപ്പെടുന്നത്. 'നിമിഷങ്ങള്‍ക്ക് നിങ്ങളുടെ ജീവന് രക്ഷിക്കാനാകും. പക്ഷാഘാത ലക്ഷണങ്ങള്‍ തിരിച്ചറിയൂ, ചികിത്സ തേടൂ ജീവന്റെ വിലപ്പെട്ട സമയം സംരക്ഷിക്കൂ' എന്നതാണ് ഈ വര്‍ഷത്തെ പക്ഷാഘാതദിന സന്ദേശം.
പക്ഷാഘാതത്തിന് സമയബന്ധിതമായ ചികിത്സ അത്യാവശ്യമാണ്. വായ് കോട്ടം, കൈയ്ക്കോ കാലിനോ തളര്‍ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ പക്ഷാഘാതം ആണെന്ന് സ്ഥിരീകരിക്കാം. പക്ഷാഘാതത്തിന്റെ രോഗ ലക്ഷണങ്ങള്‍ ആരംഭിച്ച് നാലര മണിക്കൂറിനുള്ളില്‍ ചികിത്സാ കേന്ദ്രത്തില്‍ എത്തിചേര്‍ന്നെങ്കില്‍ മാത്രമേ ഇതിന് ഫലപ്രദമായ ചികിത്സ നല്കുവാന് സാധിക്കുകയുള്ളൂ.
ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോള്‍ മരണം തന്നെയും ഉണ്ടാകും. അതിനാല്‍ പക്ഷാഘാതം ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്.
Keywords: Minister Veena George says stroke treatment will be extended to all districts, Thiruvananthapuram, News, Health, Health and Fitness, Health Minister, Hospital, Treatment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.