Job | ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ആരോഗ്യ വകുപ്പില്‍ ജോലി നല്‍കുമെന്ന് മന്ത്രി വീണ ജോര്‍ജ്; ഉത്തരവ് ഇറങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ വിധവകളില്‍ നഴ്സിംഗ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയില്‍ നിയമനം നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
Aster mims 04/11/2022

Job | ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ആരോഗ്യ വകുപ്പില്‍ ജോലി നല്‍കുമെന്ന് മന്ത്രി വീണ ജോര്‍ജ്; ഉത്തരവ് ഇറങ്ങി

മരിച്ച രതീഷിന്റെ വിധവയായ മിനിമോള്‍ മറിയ ദാസന്‍, സ്റ്റെനിന്റെ വിധവയായ എ ആശാ നെല്‍സന്‍ എന്നിവര്‍ക്കാണ് നിയമനം ലഭിക്കുന്നത്. ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയില്‍ തിരുവനന്തപുരം ജില്ലയില്‍ നിലവിലുള്ള/ഉടന്‍ വരുന്ന ഒഴിവില്‍ നിയമനം നല്‍കുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. 

മരണമടഞ്ഞ രതീഷിന്റെ വിധവയായ മിനിമോള്‍ മറിയ ദാസന് നഴ്സിംഗും സ്റ്റെനിന്റെ വിധവയായ ആശാ നെല്‍സന് ബി എസ് സി നഴ്സിംഗ് യോഗ്യതയുമുണ്ടെന്നും മന്ത്രി അറിയിച്ചു.

Keywords: Minister Veena George says dependents of those who died in Okhi tragedy will be given jobs in health department, Thiruvananthapuram, News, Health, Health Minister, Nurses, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia