Anti-drug campaign | ആരോഗ്യ-കുടുംബക്ഷേമ, ആയുഷ്, വനിതാ-ശിശു വികസന വകുപ്പുകളുടെ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളും ലഹരിവിരുദ്ധ കാംപെയിനില്‍ പങ്കാളികളാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ആരോഗ്യ-കുടുംബക്ഷേമ, ആയുഷ്, വനിതാ-ശിശു വികസന വകുപ്പുകളുടെ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളും, പ്രൊഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പെടെയുള്ളവയും ലഹരിവിരുദ്ധ കാംപെയിനില്‍ പങ്കാളികളാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

സര്‍കാരിന്റെ 'ലഹരി മുക്ത കേരളം' കാംപെയിനിന്റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത വകുപ്പ് മേധാവികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഒക്ടോബര്‍ രണ്ട് (ഗാന്ധി ജയന്തി ദിനം) മുതല്‍ നവംബര്‍ ഒന്ന് (കേരള പിറവി) വരെ എല്ലാ സ്ഥാപനങ്ങളും ഇതില്‍ പങ്കാളികളാകും.
Aster mims 04/11/2022

Anti-drug campaign | ആരോഗ്യ-കുടുംബക്ഷേമ, ആയുഷ്, വനിതാ-ശിശു വികസന വകുപ്പുകളുടെ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളും ലഹരിവിരുദ്ധ കാംപെയിനില്‍ പങ്കാളികളാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്

ഈ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് ലഹരിവിരുദ്ധ പ്രചാരണ പരിപാടികള്‍ പ്രത്യേകമായി ഈ കാലയളവില്‍ സംഘടിപ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പട്ടികജാതി, പട്ടിക വര്‍ഗ മേഖലകളിലും, അതിഥി തൊഴിലാളികള്‍ കൂടുതലായി അധിവസിക്കുന്ന മേഖലകളിലും, തീരദേശ മേഖലകളിലും ശക്തമായ ബോധവത്കരണവും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനവും നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതാണ്. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള അവബോധ പോസ്റ്റര്‍, ബോര്‍ഡ് തുടങ്ങിയവ സംസ്ഥാനത്താകെ സര്‍കാര്‍ നിര്‍ദേശിച്ച പ്രകാരം ഒരേ രീതിയില്‍ സ്ഥാപിക്കും. വകുപ്പുകളുടെ കീഴിലുള്ള സംഘടനകളോടും സഹകരണ സ്ഥാപനങ്ങളോടും സഹകരണം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഇതുകൂടാതെ ആരോഗ്യ-കുടുംബക്ഷേമ, ആയുഷ്, വനിതാ-ശിശു വികസന വകുപ്പുകള്‍ മുഖാന്തിരം നിലവില്‍ നടത്തി വരുന്ന ലഹരിവിരുദ്ധ, ലഹരി നിര്‍മാര്‍ജന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഈ വകുപ്പുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡീഅഡിക്ഷന്‍ സെന്ററുകള്‍, വിമുക്തി ക്ലിനികുകള്‍ മുതലായവ നിലവിലെ സ്ഥിതി അവലോകനം ചെയ്ത് കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മെഡികല്‍ കോളജുകള്‍, മറ്റ് പ്രൊഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ, ആയുഷ്, വനിതാ-ശിശു വികസന വകുപ്പുകളുടെ കീഴിലുള്ള മറ്റ് പ്രൊഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോമുകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ, ലഹരി നിര്‍മാര്‍ജന ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ ഊര്‍ജിതമായി നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഹെല്‍ത് ഇന്‍സ്പെക്ടര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, ഐ സി ഡി എസ് സൂപര്‍ വൈസര്‍മാര്‍, സൈകോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍ തുടങ്ങിയ മുഴുവന്‍ ഫീല്‍ഡ് വിഭാഗം പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

Keywords: Minister Veena George says all institutions will participate anti-drug campaign, Thiruvananthapuram, News, Health, Health and Fitness, Health Minister, Drugs, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia