Minister Veena George | ജില്ല, ജെനറല്‍ ആശുപത്രികളില്‍ സൂപര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ക്ക് 9 കോടി അനുവദിച്ചതായി മന്ത്രി വീണാ ജോര്‍ജ്
Dec 6, 2022, 16:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ വിവിധ ജില്ല, ജെനറല്‍ ആശുപത്രികളില്‍ സൂപര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഒമ്പത് കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലാ ജെനറല്‍ ആശുപത്രികളില്‍ മികച്ച ചികിത്സാ സേവനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് സൂപര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നത്.
അനസ്തീഷ്യ, കാര്‍ഡിയോളജി, റേഡിയോളജി, യൂറോളജി വിഭാഗങ്ങളിലും ഐസിയു, ഓപറേഷന്‍ തീയറ്റര്‍ എന്നിവിടങ്ങളിലും കൂടുതല്‍ സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിനാണ് തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
വിവിധ ആശുപത്രികളില്‍ അനസ്തേഷ്യ വിഭാഗത്തില്‍ രണ്ട് അനസ്തേഷ്യ വര്‍ക് സ്റ്റേഷന്‍, അഞ്ച് മള്‍ടിപാര മോണിറ്റര്‍, കാപ്നോഗ്രാം ഇന്‍വേസീവ് പ്രഷര്‍ മോണിറ്റര്‍, കാര്‍ഡിയോളജി വിഭാഗത്തില്‍ അഞ്ച് ഡിഫിബ്രിലേറ്റര്‍ വിത് കാര്‍ഡിയാക് മോണിറ്റര്‍, രണ്ട് ഡിഫിബ്രിലേറ്റര്‍ വിത് കാര്‍ഡിയാക് മോണിറ്റര്‍ പേസിംഗ്, ഒരു ലൈവ് 4ഡി എകോ കാര്‍ഡിയോഗ്രാഫി സിസ്റ്റം, അഞ്ച് പന്ത്രണ്ട് ചാനല്‍ ഇസിജി മെഷീന്‍, നാല് മൂന്ന് ചാനല്‍ ഇസിജി മെഷീന്‍, മൂന്ന് ട്രോപ് ടി/ഐ അനലൈസര്‍, ഒരു ത്രെഡ്മില്‍ ടെസ്റ്റ് മെഷീന്‍ എന്നിവ സജ്ജമാക്കുന്നതിന് തുക അനുവദിച്ചു.
തീവ്ര പരിചരണ വിഭാഗത്തില്‍ ആറ് സെന്‍ട്രല്‍ മോണിറ്ററിംഗ് സ്റ്റേഷന്‍ വിത് മള്‍ടിപാര മോണിറ്റര്‍ ആന്‍ഡ് കാപ്നോഗ്രാം, നാല് ക്രാഷ് കാര്‍ട്, മൂന്ന് ഡിഫിബ്രിലേറ്റര്‍ വിത് കാര്‍ഡിയാക് മോണിറ്റര്‍, മൂന്ന് പോര്‍ടബിള്‍ എകോ കാര്‍ഡിയോഗ്രാഫി, 23 ഐസിയു കട്ടിലുകള്‍, ഒരു സെന്‍ട്രല്‍ ഓക്സിജന്‍, 29 ഓവര്‍ ബെഡ് ടേബിള്‍, അഞ്ച് വെന്റിലേറ്റര്‍, ഒമ്പത് സിറിന്‍ജ് പമ്പ്, ഓപറേഷന്‍ തീയറ്ററില്‍ ഒരു ഓടോക്ലേവ് മെഷീന്‍, രണ്ട് സിംഗിള്‍ ഡ്യൂം ഷാഡോലസ് സീലിംഗ് ഓപറേഷന്‍ തീയറ്റര്‍ ലൈറ്റ്, ഒരു ഡയത്തെര്‍മി സര്‍ജികല്‍, റേഡിയോളജി വിഭാഗത്തില്‍ രണ്ട് എക്സറേ മെഷീന്‍ 50 കെഡബ്ല്യു, ഒരു അള്‍ട്രോസൗണ്ട് മെഷീന്‍ വിത് ഡോപ്ലര്‍, യൂറോളജി വിഭാഗത്തില്‍ രണ്ട് സിസ്റ്റോസ്‌കോപി ഉപകരണങ്ങള്‍, ടെലസ്‌കോപ്, എച് ഡി ക്യാമറ, രണ്ട് ഇലക്ട്രോ സര്‍ജികല്‍ യൂനിറ്റ്, ഒരു പോര്‍ടബിള്‍ യുഎസ്ജി ഡോപ്ലര്‍ മെഷീന്‍, മൂന്ന് ടെലസ്‌കോപ് 30 ഡിഗ്രി എന്നിവയ്ക്കായും തുക അനുവദിച്ചു.
തിരുവനന്തപുരം ജെനറല്‍ ആശുപത്രിയില്‍ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നവീകരണത്തിനും സേവനങ്ങള്‍ നല്‍കുന്നതിനുമായി 1.06 കോടി രൂപയും തലശേരി താലൂക് ആശുപത്രിയില്‍ റാമ്പിന്റെ നവീകരണത്തിന് 40 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Keywords: Minister Veena George says 9 crores have been allocated for super specialty facilities in district and general hospitals, Thiruvananthapuram, News, Health, Health Minister, Hospital, Kerala, Funds.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

