മകന് നിപ വന്നതോടെ ജോലി നഷ്ടപ്പെട്ടു; കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഭര്‍ത്താവിനും ജോലി നഷ്ടമായി; കടം കയറി വീട് ജപ്തിയുടെ വക്കില്‍; ഒടുവില്‍ കുടുംബത്തിന് ആശ്വാസമായി ആരോഗ്യമന്ത്രി
Sep 27, 2021, 15:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
എറണാകുളം: (www.kvartha.com 27.09.2021) മകന് നിപ വന്നതോടെ ജോലി നഷ്ടപ്പെട്ടു, കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഭര്‍ത്താവിനും ജോലി നഷ്ടമായി. ഒടുവില്‍ കടം കയറി വീട് ജപ്തിയുടെ വക്കിലായതോടെ കുടുംബത്തിന് ആശ്വാസമായി ആരോഗ്യമന്ത്രി വീണാജോര്‍ജ് .
ഒരു മാധ്യമ പ്രവര്‍ത്തക പറഞ്ഞാണ് ഗോകുല്‍ കൃഷ്ണയുടെ കുടുംബത്തിന്റെ അവസ്ഥ മന്ത്രിയറിഞ്ഞത്. ഗോകുല്‍ കൃഷ്ണയെ മന്ത്രി നേരിട്ട് വിളിച്ചതോടെ കാര്യങ്ങള്‍ മുഴുവനും അറിയാനും കഴിഞ്ഞു. എഞ്ചിനീയറിങ് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് 2019ല്‍ ഗോകുല്‍ കൃഷ്ണയെ നിപ വൈറസ് ബാധിച്ചത്. അമ്മ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസി ഇന്‍ ചാര്‍ജ് ആയാണ് ജോലി ചെയ്തിരുന്നത്.
എന്നാല്‍ മകന് നിപ ബാധിച്ചതോടെ അവര്‍ ജോലിയില്‍ നിന്നും വിട്ടുനിന്നു. മകന്റെ ചികിത്സ കഴിഞ്ഞ് ആശുപത്രിയിലെത്തിയപ്പോഴേക്കും ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. 28 വര്‍ഷം ജോലി ചെയ്ത സ്ഥാപനമാണ് കുറച്ച് ദിവസം മാറി നിന്നപ്പോഴേക്കും ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഇതിനിടെ കോവിഡ് വ്യാപനം കാരണം അച്ഛനും ജോലി നഷ്ടപ്പെട്ടിരുന്നു. ഗോകുല്‍ കൃഷ്ണയ്ക്കാണെങ്കില്‍ നിപയ്ക്ക് ശേഷം മറ്റു പല അസുഖങ്ങളുമുണ്ട്. ജീവിക്കാനായി ഏറെ ബുദ്ധിമുട്ടിയെങ്കിലും കുടുംബം ആരോടും സഹായമഭ്യര്‍ഥിച്ചു പോയില്ല.
സാമ്പത്തിക പ്രയാസം മൂലം കടം കയറി വീട് ജപ്തിയുടെ വക്കിലാണ്. ജീവിതം പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് മന്ത്രിയുടെ ഇടപെടല്‍. മന്ത്രിയുടെ വകുപ്പിനു കീഴിലുള്ള വനിത വികസന കോര്‍പറേഷനില്‍ ഉടന്‍ തന്നെ ജോലി നേടിക്കൊടുത്തു. ജോലിയില്‍ നിന്നും പിരിച്ചുവിട്ട സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ലേബര്‍ വകുപ്പിന്റെ സഹായം തേടി.
ജപ്തി നടപടികളില്‍ നിന്നും ഇളവ് നേടാനായി സഹകരണ വകുപ്പിന്റെയും സഹായം തേടും. ഗോകുല്‍ കൃഷ്ണയുടെ തുടര്‍ ചികിത്സ എറണാകുളം മെഡികെല്‍ കോളജിലാക്കാനും തീരുമാനിച്ചു.
എറണാകുളം സ്വദേശിയായ ഗോകുല്‍ കൃഷ്ണയുടെ കുടുംബത്തിനാണ് സഹായഹസ്തവുമായി മന്ത്രി വീണാ ജോര്‍ജ് എത്തിയത്. ഗോകുല്‍ കൃഷ്ണയുടെ അമ്മ വി എസ് വാസന്തിക്കു താല്‍കാലിക തസ്തികയില്‍ നിയമനം നല്‍കിയാണ് മന്ത്രി ആ കുടുംബത്തിന് താങ്ങായത്. സംസ്ഥാന വനിത ശിശുവികസന വകുപ്പിനു കീഴിലുള്ള വനിത വികസന കോര്‍പറേഷനില്‍ ലോണ്‍/ റികവറി അസിസ്റ്റന്റായാണു നിയമനം. വാസന്തി ജോലിയില്‍ പ്രവേശിച്ചു.
ഒരു മാധ്യമ പ്രവര്‍ത്തക പറഞ്ഞാണ് ഗോകുല്‍ കൃഷ്ണയുടെ കുടുംബത്തിന്റെ അവസ്ഥ മന്ത്രിയറിഞ്ഞത്. ഗോകുല്‍ കൃഷ്ണയെ മന്ത്രി നേരിട്ട് വിളിച്ചതോടെ കാര്യങ്ങള്‍ മുഴുവനും അറിയാനും കഴിഞ്ഞു. എഞ്ചിനീയറിങ് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് 2019ല്‍ ഗോകുല്‍ കൃഷ്ണയെ നിപ വൈറസ് ബാധിച്ചത്. അമ്മ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസി ഇന്‍ ചാര്‍ജ് ആയാണ് ജോലി ചെയ്തിരുന്നത്.
എന്നാല്‍ മകന് നിപ ബാധിച്ചതോടെ അവര്‍ ജോലിയില്‍ നിന്നും വിട്ടുനിന്നു. മകന്റെ ചികിത്സ കഴിഞ്ഞ് ആശുപത്രിയിലെത്തിയപ്പോഴേക്കും ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. 28 വര്‍ഷം ജോലി ചെയ്ത സ്ഥാപനമാണ് കുറച്ച് ദിവസം മാറി നിന്നപ്പോഴേക്കും ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഇതിനിടെ കോവിഡ് വ്യാപനം കാരണം അച്ഛനും ജോലി നഷ്ടപ്പെട്ടിരുന്നു. ഗോകുല്‍ കൃഷ്ണയ്ക്കാണെങ്കില്‍ നിപയ്ക്ക് ശേഷം മറ്റു പല അസുഖങ്ങളുമുണ്ട്. ജീവിക്കാനായി ഏറെ ബുദ്ധിമുട്ടിയെങ്കിലും കുടുംബം ആരോടും സഹായമഭ്യര്‍ഥിച്ചു പോയില്ല.
സാമ്പത്തിക പ്രയാസം മൂലം കടം കയറി വീട് ജപ്തിയുടെ വക്കിലാണ്. ജീവിതം പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് മന്ത്രിയുടെ ഇടപെടല്‍. മന്ത്രിയുടെ വകുപ്പിനു കീഴിലുള്ള വനിത വികസന കോര്‍പറേഷനില്‍ ഉടന്‍ തന്നെ ജോലി നേടിക്കൊടുത്തു. ജോലിയില്‍ നിന്നും പിരിച്ചുവിട്ട സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ലേബര്‍ വകുപ്പിന്റെ സഹായം തേടി.
ജപ്തി നടപടികളില്‍ നിന്നും ഇളവ് നേടാനായി സഹകരണ വകുപ്പിന്റെയും സഹായം തേടും. ഗോകുല്‍ കൃഷ്ണയുടെ തുടര്‍ ചികിത്സ എറണാകുളം മെഡികെല്‍ കോളജിലാക്കാനും തീരുമാനിച്ചു.
Keywords: Minister Veena George help nipa survivor Gokul Krishna's family, Ernakulam, News, Health, Health and Fitness, Health Minister, Family, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.