Minister Veena George | 5 മെഡികല്‍ കോളജുകളില്‍ ക്രിടികല്‍ കെയര്‍ യൂനിറ്റുകള്‍ക്ക് 4.44 കോടി അനുവദിച്ചതായി മന്ത്രി വീണാ ജോര്‍ജ്
Nov 3, 2022, 20:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ അഞ്ചു മെഡികല്‍ കോളജുകളില്‍ ക്രിടികല്‍ കെയര്‍ യൂനിറ്റുകള്‍ ശക്തിപ്പെടുത്താന്‍ 4,44,05,600 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് മെഡികല്‍ കോളജുകളിലാണ് ക്രിടികല്‍ കെയര്‍ യൂനിറ്റുകള്‍ ശക്തിപ്പെടുത്തുന്നത്.
എല്ലാ മെഡികല്‍ കോളജുകളിലും ക്രിടികല്‍ കെയര്‍ യൂനിറ്റ് എന്ന പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് തുക അനുവദിച്ചത്. തിരുവനന്തപുരം മെഡികല്‍ കോളജ് 94.22 ലക്ഷം, കോട്ടയം മെഡികല്‍ കോളജ് ഒരു കോടി, ആലപ്പുഴ മെഡികല്‍ കോളജ് 77.89 ലക്ഷം, തൃശൂര്‍ മെഡികല്‍ കോളജ് ഒരു കോടി, കോഴിക്കോട് മെഡികല്‍ കോളജ് 71.94 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അത്യാഹിത വിഭാഗത്തില്‍ അതീവ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികള്‍ക്ക് മികച്ച അതിതീവ്രപരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിടികല്‍ കെയര്‍ യൂനിറ്റുകള്‍ ശക്തമാക്കുന്നത്. നിലവില്‍ ക്രിടികല്‍ കെയര്‍ യൂനിറ്റുകളുള്ള മെഡികല്‍ കോളജുകളില്‍ അവ ശക്തിപ്പെടുത്തുകയും ഇല്ലാത്ത മെഡികല്‍ കോളജുകളില്‍ അവ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
മെഡികല്‍ കോളജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് എന്ന പദ്ധതി എല്ലാ മെഡികല്‍ കോളജുകളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൈലറ്റ് അടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡികല്‍ കോളജില്‍ പ്രത്യേക ടീമിനെ നിയോഗിച്ചു. അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്ക് സമയ ബന്ധിതമായി വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡികല്‍ കോളജില്‍ 2 ചെസ്റ്റ് വൈബ്രേറ്റര്‍, ഹാന്‍ഡ് ഹെല്‍ഡ് എകോ മെഷീന്‍, ട്രാന്‍സ്പോര്‍ട് വെന്റിലേറ്റര്‍, 30 സിറിന്‍ജ് പമ്പ്, ട്രാന്‍സ്പോര്‍ട് മോണിറ്റര്‍, 2 പേഷ്യന്റ് വാമര്‍, ഹാന്‍ഡ് ഹെല്‍ഡ് ഡോപ്ലര്‍ മെഷീന്‍, 2 ഇലക്ട്രികല്‍ പേഷ്യന്റ് ലിഫ്റ്റ്, പോര്‍ടബിള്‍ ട്രാന്‍സ് ക്രേന്യല്‍ ഡോപ്ലര്‍, യുഎസ്ജി മെഷീന്‍ തുടങ്ങിയ അത്യാധുനിക മെഷീനുകള്‍ വാങ്ങാന്‍ തുക അനുവദിച്ചിട്ടുണ്ട്.
കോട്ടയം മെഡികല്‍ കോളജില്‍ എക്മോ, 2 ഫ്ളക്സിബിള്‍ വീഡിയോ ബ്രോങ്കോസ്‌കോപ്, 8 ചാനല്‍ ഇഇജി, ഹൈ എന്‍ഡ് പേഷ്യന്റ് മോണിറ്റര്‍, ആലപ്പുഴ മെഡികല്‍ കോളജില്‍ 2 വെന്റിലേറ്റര്‍, 1 ഐസിയു വെന്റിലേറ്റര്‍, വീഡിയോ ലാരിന്‍ ഗോസ്‌കോപ്, എബിജി അനലൈസര്‍, എക്സ്റേ വ്യൂവിങ് ലോബി, പോര്‍ടബിള്‍ അള്‍ട്രാസൗണ്ട് മെഷീന്‍ വിത് കളര്‍ ഡോപ്ലര്‍, തൃശൂര്‍ മെഡികല്‍ കോളജില്‍ ട്രോമ ആന്‍ഡ് ക്രിടികല്‍ കെയറിനായി എംആര്‍ഐ-സിടി കണ്‍സോള്‍, കോഴിക്കോട് മെഡികല്‍ കോളജില്‍ സിആര്‍ആര്‍ടി മെഷീന്‍, പോര്‍ടബിള്‍ ആര്‍ഒ പ്ലാന്റ്, പോര്‍ടബിള്‍ ഡയാലിസിസ് മെഷീന്‍, മള്‍ടിപാര മോണിറ്റര്‍, വീഡിയോ ലാരിന്‍ ഗോസ് കോപ്, യുഎസ്ജി മെഷീന്‍ വിത് എകോ പ്രോബ് എന്നിവയ്ക്കായാണ് തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.