മന്ത്രി വി ശിവന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു; മുഖ്യമന്ത്രിയുടെ ഓഫീസിലും വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫീസിലും നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സെക്രടേറിയറ്റില്‍ നിയന്ത്രണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 18.01.2022) പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശാരീരിക അവശതകളെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 
Aster mims 04/11/2022

കൂടാതെ ടൂറിസം ഡയറക്ട്റേറ്റില്‍ ഉള്ളവര്‍ക്കും കോവിഡ് പടര്‍ന്നു പിടിക്കുകയാണ്. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വ്യാപനം രൂക്ഷമാണ്. പൊലീസ്, കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കിടയിലും വ്യാപനം നടന്നതായി റിപോര്‍ടുണ്ട്. 

സെക്രടേറിയറ്റില്‍ കോവിഡ് പടര്‍ന്നു പിടിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലും വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫീസിലും നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നിയന്ത്രണം ഏര്‍പെടുത്തി. സെക്രടേറിയറ്റ് ലൈബ്രറി അടച്ചു. 

മന്ത്രി വി ശിവന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു; മുഖ്യമന്ത്രിയുടെ ഓഫീസിലും വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫീസിലും നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സെക്രടേറിയറ്റില്‍ നിയന്ത്രണം


സെക്രടേറിയറ്റിലെ ഹാജെര്‍ നില 50 ശതമാനമാക്കണമെന്ന നിവേദനവുമായി സംഘടനകള്‍ രംഗത്തെത്തി. എന്നാല്‍, സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിനാല്‍ പദ്ധതി നടത്തിപ്പ് താളം തെറ്റുമെന്ന് സര്‍കാര്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ പൊളിറ്റികല്‍ സെക്രടറിക്കടക്കം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡിനെ തുടര്‍ന്ന് വനം മന്ത്രിയുടെ ഓഫീസ് നേരത്തെ അടച്ചിരുന്നു. ദേവസ്വം മന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം വരെ അടച്ചിരുന്നു. 

ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് വിവരം. സെക്രടേറിയറ്റിലെ 60 ലധികം ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

Keywords:  News, Kerala, State, Thiruvananthapuram, CM, Minister, COVID-19, Trending, Health, Health and Fitness, Minister V Shivankutty Admitted in Hospital After Tested Covid Positive
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia