അട്ടപ്പാടിയിലെ ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിന് എക്സൈസ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
Dec 1, 2021, 18:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 01.12.2021) അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ ജീവിതം മെച്ചപ്പെടുത്താനും ആരോഗ്യവും ആവാസ വ്യവസ്ഥയും ശുചിത്വവും ഉറപ്പുവരുത്താനും ത്രിതല പഞ്ചായത്ത് അധികൃതരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും അട്ടപ്പാടിയില്‍ വ്യാപകമായുള്ള ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിന് വേണ്ടി എക്സൈസ് വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പുനരവലോകനം ചെയ്ത് ഊര്‍ജിതപ്പെടുത്തുമെന്നും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.
സങ്കീര്‍ണമായ ആവാസ വ്യവസ്ഥയാണ് അട്ടപ്പാടിയിലേത്. നിലവിലുള്ള നടപടിക്രമങ്ങളിലെ പരിമിതികള്‍ മൂലമുള്ള പ്രശ്നങ്ങള്‍ മറികടക്കാന്‍ സമഗ്രവും സുതാര്യവുമായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പുകളും കുടുംബശ്രീയും ഇടപെടല്‍ തടത്തുമെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ ഒരുക്കുന്ന സാമൂഹ്യ അടുക്കള വഴി വിതരണം ചെയ്യുന്ന ആഹാരങ്ങളില്‍ അട്ടപ്പാടി ജനത പിന്തുടരുന്ന തനത് ഭക്ഷണങ്ങള്‍ ഉള്‍പെടുത്തും.
ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ വാര്‍ഡ് തല വിമുക്തി ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തും. എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഊരുകളിലെ ചെറുപ്പക്കാരെ കൂടി ഉള്‍പെടുത്തും. കുടുംബശ്രീ ഓക്സിലറി ഗ്രൂപുകളും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടിയിലെ ആദിവാസി കുടുംബങ്ങളെ ആരോഗ്യ സംരംക്ഷണത്തിനും ലഹരി വിമുക്തിക്കും ആവശ്യമായ സ്വയാവബോധം ആര്‍ജിക്കുന്നതിനും സ്വയംപര്യാപ്തരാക്കുന്നതിനും ഉതകുന്ന രീതിയിലാണ് തുടര്‍ നടപടികളുണ്ടാവുക. പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമം, ധനം, ആരോഗ്യം, ഭക്ഷ്യം, തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പുകളുടെ സംയോജിതമായ പ്രവര്‍ത്തന ഏകോപനത്തിലൂടെ അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിലുള്ളവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ശ്വാശ്വത പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

Keywords: Minister MV Govindan Master says excise work will be intensified to eradicate drug abuse in Attappadi, Thiruvananthapuram, News, Minister, Food, Health, Drugs, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.