ആരോഗ്യരംഗം മികവിന്റെ പാതയിലെന്ന് മന്ത്രി കെ കെ ശൈലജ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തുരുവനന്തപുരം: (www.kvartha.com 08.03.2019) സംസ്ഥാനത്തെ ആരോഗ്യരംഗത്ത് നടക്കുന്നത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ. പൂജപ്പുര പഞ്ചകര്‍മ്മ ആയുര്‍വേദ ആശുപത്രിയില്‍ നിര്‍മിച്ച പേവാര്‍ഡ് കെട്ടിടത്തിന്റെയും എ സി ആര്‍ ലാബിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കാത്ത് ലാബ്, ഡയാലിസിസ് സെന്റര്‍, വനിതാ ഹോസ്റ്റല്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളും പരിസരം മോടിപിടിപ്പിക്കാനുള്ള പദ്ധതിയും ഉള്‍പ്പെടുത്തി ആശുപത്രിയെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിലേക്കുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറായതായും മന്ത്രി പറഞ്ഞു.
ആരോഗ്യരംഗം മികവിന്റെ പാതയിലെന്ന് മന്ത്രി കെ കെ ശൈലജ

ചടങ്ങില്‍ ഒ രാജോപാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ശ്രീകുമാര്‍, കൗണ്‍സിലര്‍ ബി വിജയലക്ഷ്മി, ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ഉഷാകുമാരി, കെ എച്ച് ആര്‍ ഡബ്ലൂ എസ് എം ഡി ജി അശോക് ലാല്‍, ആയുര്‍വേദ കോളജ് പ്രിന്‍സിപ്പാള്‍ ബിന്‍സി കുര്യാപ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോ ളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Minister KK Shailaja on health sector, Kerala, News, Health, Minister, Minister KK Shailaja 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia