തൃശൂര്‍ ജില്ലയില്‍ അപ്രതീക്ഷിത സാഹചര്യമില്ല; രോഗികള്‍ ഇനിയും കൂടാന്‍ സാധ്യതയുണ്ട്; സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ലെന്നും മന്ത്രി എ സി മൊയ്തീന്
Jun 12, 2020, 18:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശ്ശൂര്‍: (www.kvartha.com 12.06.2020) അപകടകരമായ സാഹചര്യം തൃശ്ശൂരില്‍ ഇപ്പോഴില്ലെന്ന് മന്ത്രി എ സി മൊയ്തീന്. ജില്ലയിലെ കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ കണക്കൂകൂട്ടിയിരുന്ന നിലയിലാണ് രോഗികള്‍ കൂടിയത്. ആരോഗ്യപ്രവര്‍ത്തകരില്‍ രോഗികള്‍ കൂടുന്നത് ശ്രദ്ധിക്കുന്നുണ്ട്.
തൃശൂരില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല. എന്നാല്‍ ഇനിയും രോഗികള്‍ കൂടാന്‍ സാധ്യതയുണ്ടെന്നും അവലോകന യോഗത്തിനുശേഷം മന്ത്രി പറഞ്ഞു. ശുചീകരണ തൊഴിലാളികളുടേത് ഉള്‍പ്പെടെ കോവിഡ് പോസിറ്റീവ് ആയവരുടെ രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനായെന്നും മന്ത്രി വ്യക്തമാക്കി.
ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നുണ്ട്. അതിനാല്‍ പൊലീസ് പരിശോധന തുടരുമെന്നു മന്ത്രി വ്യക്തമാക്കി. കോവിഡ് വ്യാപനമുള്ള സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരും. ജില്ലയിലെ മാര്‍ക്കറ്റുകളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അണുനശീകരണം നടത്തും.
ജില്ലയില്‍ പത്ത് കണ്ടെയ്മെന്റ് സോണുകളുണ്ട്. 919 പേരെ വെള്ളിയാഴ്ച നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം പതിനായിരം കവിഞ്ഞു. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയുടെ കാര്യത്തില്‍ കര്‍ശന ഉപാധികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആന്റി ബോഡി ടെസ്റ്റ് നടത്തിയപ്പോള്‍ സമൂഹവ്യാപനത്തിന്റെ സൂചനകള്‍ ഇല്ലായിരുന്നുവെന്നും ആന്റിബോഡി ടെസ്റ്റും സ്രവ പരിശോധനയും വേഗത്തില്‍ ജില്ലയില്‍ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ക്വാറന്റൈന് ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവെന്നും വാര്‍ഡ് തലത്തില്‍ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
മാസ്ക് ശരിയായി ധരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചു. ജില്ലയിലെ വിവിധ ആശുപത്രികളിലായി കോവിഡ് പോസിറ്റീവ് രോഗികളെ ചികിത്സിക്കുന്നതിനായി കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിവേഴ്സ് ക്വാറന്റൈനില്‍ കഴിയേണ്ടവര്‍ ഉള്‍പ്പെടെ ഇറങ്ങിനടക്കുന്നുണ്ടെന്നും ഇത് അപകടകരമാണെന്നും മന്ത്രി മുന്നറിയിപ്പ് നല്കി.
Keywords: Minister AC Moideen on Covid Situations in Thrissur, Thrissur, News, Health, Health & Fitness, Minister, Press meet, Patient, hospital, Treatment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.